നാരായം

ഡിജിറ്റൽ മലയാളത്തിന്റെ ചരിത്രം

March 18, 2012
by Anoop
5 Comments

ആൻഡ്രോയ്ഡിൽ മലയാളത്തിലെഴുതാൻ ഇനി വരമൊഴിയും

ആൻഡ്രോയ്ഡിൽ മലയാളം വായിക്കുന്നതിനെക്കുറിച്ചും, എഴുതുന്നതിനെക്കുറിച്ചും മുൻപത്തെ പോസ്റ്റുകളിൽ വായിച്ചുവല്ലോ! ഇവിടെ നമുക്ക്  കമ്പ്യൂട്ടറുകളിൽ മലയാളം എഴുതുന്നതിനു ഉപയോഗിക്കുന്ന ജനപ്രീതി നേടിയ അപ്ലിക്കേഷനായ വരമൊഴിയുടെ ആൻഡ്രോയ്ഡ് പതിപ്പിനെക്കുറിച്ച് നോക്കാം.

ലിപിമാറ്റരീതിപ്രകാരം കമ്പ്യൂട്ടറിൽ മലയാളമെഴുതാനുപയോഗിക്കുന്ന സ്വതന്ത്രവും സൗജന്യവുമായ ഒരു സോഫ്റ്റ്‌വെയറാണ് വരമൊഴി. ഇംഗ്ലീഷ് കീബോർഡുപയോഗിച്ച് മലയാളമെഴുതാൻ വികസിപ്പിച്ച ആദ്യകാല ലിപിമാറ്റ സോഫ്റ്റ്‌വെയറിന്റെ ഉപജ്ഞാതാവ്  സി.ജെ. സിബു ആണ്. ഈ സോഫ്റ്റ്‌വെയറിന്റെ ആൻഡ്രോയ്ഡ് പതിപ്പ് തയ്യാറാക്കിയത് ജീസ്‌മോൻ ജേക്കബ് ആണു്.

qrcode

മൊഴി സ്കീം അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന വരമൊഴി ആൻഡ്രോയ്ഡ് അപ്ലിക്കേഷൻ ഗൂഗ്‌ൾ പ്ലേയിൽ( ആൻഡ്രോയ്ഡ് മാർക്കറ്റ് എന്നു പഴയ പേരു്) നിന്ന് സൗജന്യമായി ഡൗൺലോഡ് ചെയ്തെടുക്കാം. (ഇവിടെ കാണുന്ന ക്യു.ആർ. കോഡ് സ്കാൻ ചെയ്തെടുത്തും അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്തെടുക്കാം)

[ ചിത്രങ്ങൾ ക്ലിക്ക് ചെയ്താൽ അവ വലുതായി കാണുന്നതാണ്.  ]

പടി 1:

ചിത്രം 1

 

ഈ അപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്തു കഴിഞ്ഞാൽ Home -> Settings -> Language & keyboard എന്നവിടെപ്പോയാൽ അവിടെ  Varamozhi Transliteration എന്നതിനു നേരെ ഒരു ചെക്ക്ബോക്സ് കാണാം. അത് എനേബിൾ ചെയ്യുക.(ചിത്രം 1)

 

 

ചിത്രം 2

പടി 2:

ഏതു ഇൻപുട്ട് ബോക്സിലാണോ മലയാളം ടൈപ്പ് ചെയ്യേണ്ടത് അവിടെ കുറച്ചു അധികനേരം അമർത്തിയാൽ (Long press) വരുന്ന മെനുവിൽ നിന്ന് Input Method എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക. തുടർന്ന് വരുന്നമെനുവിൽ നിന്ന് Varamozhi Transliteration തെരഞ്ഞെടുക്കുക.

പടി 3:

ഇൻപുട്ട് രീതി വരമൊഴിയാക്കിയാൽ വരമൊഴി കീബോർഡ് കാണിക്കും. അതിൽ naaraayam എന്നെഴുതിയാൽ കീബോർഡിനു തൊട്ടു മുകളിലായി നാരായം എന്നു മലയാളത്തിൽ കാണും(ശ്രദ്ധിക്കുക:നിങ്ങളുടെ ആൻഡ്രോയ്ഡ് ഫോണിൽ മലയാളം ഫോണ്ടുകൾ ഇൻസ്റ്റാൾ ചെയ്തിട്ടില്ലെങ്കിൽ മലയാളത്തിനു പകരം ചതുരക്കട്ടകളായിരിക്കും കാണുക. പക്ഷെ ഇത് നിങ്ങൾ മേസേജായി അയക്കുകയാണെങ്കിൽ സ്വീകർത്താവിന്റെ ഫോണിൽ മലയാളം സപ്പോർട്ടുണ്ടെങ്കിൽ അയച്ച മെസേജ് വ്യക്തമായി കാണിക്കും. ആൻഡ്രോയ്ഡിൽ മലയാളം സജ്ജമാക്കുന്നതിനെക്കുറിച്ചറിയാൻ മുൻപെഴുതിയ പോസ്റ്റ് കാണുമല്ലോ!  ) .

ഇതൊന്ന് തൊട്ടാൽ മംഗ്ലീഷിലെഴുതിയത് മലയാളത്തിലായിട്ടുണ്ടാകും. (ചിത്രം 3, കാണുക).

ചിത്രം 3

ഇത് വീണ്ടും മംഗ്ലീഷിലാക്കണമെങ്കിൽ കീബോർഡിനു തൊട്ടു മുകളിൽ ഞെക്കിയാൽ മതി.

ആൻഡ്രോയ്ഡ് സ്ക്രീനിലെ എതു ഇൻപുട്ട് ബോക്സിലും ഈ രീതി ഉപയോഗിച്ച് മലയാളത്തിലെഴുതുവൻ സാധിക്കും. അതായത് മലയാളത്തിൽ മെസേജയക്കണമെങ്കിലും, ഇമെയിൽ അയക്കണമെങ്കിലും, ഗൂഗ്‌ൾ ടോക്കിൽ ചാറ്റ് ചെയ്യണമെങ്കിലും,ഫേസ്ബുക്കിൽ മലയാളത്തിൽ സ്റ്റാറ്റസ് അപ്ഡേറ്റുകൾ നടത്തണമെങ്കിലും വരമൊഴി അപ്ലിക്കേഷൻ ഉപയോഗിക്കാം.

 

ചിത്രം 4

ഇതല്ലാതെ വരമൊഴി അപ്ലിക്കേഷൻ തുറന്നും മലയാളത്തിലെഴുതാൻ ഇതുപയോഗിക്കാവുന്നതാണ്. അതിനായി അപ്ലിക്കേഷനിൽ പോയി വരമൊഴി ട്രാൻസ്ലറ്ററേഷൻ എന്ന അപ്ലിക്കേഷൻ തുറന്ന്, കാണുന്ന ഇൻപുട്ട് ബോക്സിൽ മംഗ്ലീഷിലെഴുതിയാൽ അതിനു തൊട്ടു മുകളിൽ മലയാളം കാണാവുന്നതാണ്. അത് Copy എന്ന ബട്ടണുപയോഗിച്ച് കോപ്പി ചെയ്തെടുക്കുകയോ Share എന്ന ഓപ്ഷനുപയോഗിച്ച് ഫേസ്ബുക്കിലോ മറ്റോ പങ്കുവെക്കുകയോ ചെയ്യാം.

 

 

January 4, 2012
by Akhilan
11 Comments

ആൻഡ്രോയ്ഡിൽ മലയാളം എഴുതാൻ | Write Malayalam in Android

ആൻഡ്രോയ്ഡിൽ മലയാളം വായിക്കാൻ സജ്ജമാക്കുന്ന വിധം തൊട്ടുമുൻപിലത്തെ പോസ്റ്റിൽ വായിച്ചുവല്ലോ. ഇനി ആൻഡ്രോയ്ഡിനെക്കൊണ്ട് മലയാളം എഴുതിക്കുന്ന വിധം നോക്കാം.
ഇതിനായി  ‘MultiLing Keyboard‘  എന്ന ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യേണ്ടതുണ്ട്. ഐ. എം. ഇ.-യെ നിയന്ത്രിക്കാൻ കഴിവുള്ള ഈ എ.പി.കെ. ആപ്ലിക്കേഷൻ ആൻഡ്രോയിഡ് മാർക്കറ്റിൽ ലഭ്യമാണ്. മാർക്കറ്റ് ആപ്ലിക്കേഷനുപയോഗിച്ച് തിരഞ്ഞോ ഈ കണ്ണി മുഖാന്തരം ഡൗൺലോഡ് ചെയ്തോ ആപ്പ് ഡിവൈസിൽ സന്നിവേശിപ്പിക്കുക. (ആപ്ലിക്കേഷൻ സൗജന്യമാണ്) ശേഷം,

Continue Reading →

December 27, 2011
by Akhilan
32 Comments

ആൻഡ്രോയ്ഡിൽ മലയാളം വായിക്കാൻ | Read Malayalam in Android

ഇന്ന് സ്മാർട്ട്ഫോണുകളുടെ കാലമാണല്ലോ. അവർക്കിടയിൽ പ്രമുഖനാണ് ആൻഡ്രോയ്ഡ്. 2011 മൂന്നാം പാദത്തിലെ കണക്കനുസരിച്ച് ഇന്ത്യയിൽ ഏറ്റവുമധികം വിൽക്കപ്പെടുന്ന സ്മാർട്ട്ഫോണായി ആൻഡ്രോയ്ഡ് മാറിക്കഴിഞ്ഞു. എന്നിരുന്നാലും ഇന്ത്യൻ ഭാഷകളിൽ സ്വതേയുള്ള ആൻഡ്രോയ്ഡ് പിന്തുണ തുലോം തുച്ഛമാണ്. എന്നാൽ ഈ പോരായ്മത ചില്ലറ വഴികളിലൂടെ പരിഹരിക്കാവുന്നതാണ്.

ആൻഡ്രോയ്ഡ് ആപ്ലിക്കേഷനുകളെല്ലാം ഏ. പി. കെ. ഫയൽ ഫോർമാറ്റിലുള്ളതാണ് (ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ പാക്കേജ്). കംപ്യൂട്ടറുകളിൽ മലയാളം പിന്തുണയ്ക്കാത്തപ്പോൾ മലയാളം യുണീക്കോഡ് അക്ഷരശൈലി(ഫോണ്ട്) സന്നിവേശിപ്പിച്ച് (ട്രൂറ്റൈപ്പ്- ടി. ടി. എഫ്, ഓപ്പൺടൈപ്പ് - . ടി. എഫ്.) നമ്മൾ പ്രശ്നം പരിഹരിക്കുന്നത് പോലെ ആൻഡ്രോയ്ഡിലും യുണീക്കോഡ് ഏ. പി. കെ ഫോണ്ട് സന്നിവേശിപ്പിച്ച് ഈ പ്രശ്നം പരിഹരിക്കാവുന്നതാണ്. താഴെ മലയാളം പിന്തുണയ്ക്കുന്ന കുറേ ഏ. പി. കെ. ഫോണ്ടുകൾ ലഭ്യമാക്കിയിട്ടുണ്ട്. ഫ്ലിപ്പ്ഫ്ലോപ്പ് വ്യവസ്ഥയിൽ പ്രവർത്തിക്കുന്ന ഇവ ആൻഡ്രോയ്ഡ് മാർക്കറ്റിൽ നിന്നും നേരിട്ട് ഡൗൺലോഡ് ചെയ്യുകയല്ലാത്തതിനാൽ ആദ്യമേ തന്നെ നോൺ മാർക്കറ്റ് ആപ്ലിക്കേഷനുകൾ ഇനേബിൾ ചെയ്യുക( സെറ്റിങ്ങ്സ് > ആപ്ലിക്കേഷൻസ് > അൺനോൺ സോഴ്സസ് എന്നത് ചെക്ക് ചെയ്യുക) Continue Reading →

December 15, 2011
by yespress
0 comments

Type In Malayalam Easily!

Malayalam Wiki Community presents KeyMagic packed with Malayalam schemes.

Malayalam wikimedian Junaid implemented schemes for Malayalam. We thank the KeyMagic team (http://code.google.com/p/keymagic/) for developing this great application and making it a Libre software.

For easy distribution and the installation, Junaid packed KeyMagic in an installer with the Malayalam typing schemes. Malayalam typing solutions included in this package are Mozhi and InScript. Continue Reading →