വരമൊഴി ഐഫോണിലും | Varamozhi on Iphone

  ജീസ്മോൻ ജേക്കബ് നിർമ്മിച്ച ആൻഡ്രോയ്ഡിനായുള്ള വരമൊഴി കീബോഡിനെ നാരായം മുൻപ് പരിചയപ്പെടുത്തിയിരുന്നല്ലോ. ഇത് ഐഫോണിലും ലഭ്യമായിരുന്നെങ്കിലും ആപ്ലിക്കേഷനിൽ നിന്നും കോപ്പി/പേസ്റ്റ് ചെയ്യുക എന്നത് ഉപയോക്താക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. ആപ്പിൾ iOS 8 മുതൽ കസ്റ്റം കീബോഡ് ഉപയോഗിക്കാൻ അനുവദിച്ചതിനാൽ വരമൊഴി ഒരു കസ്റ്റം കീബോഡായി ലഭ്യമാക്കിയിട്ടുണ്ട്. ഐഫോണിന്റെ സ്വതേയുള്ള കീബോഡിനോട് സമാനമായ Tasty Imitation Keyboard… Continue Reading

Share Button

ആൻഡ്രോയ്ഡിൽ ലോക്കലെ മാറ്റാൻ | Change Locale in Android

ഒരു ഉപയോക്താവിന്റെ ഭാഷ, രാജ്യം, നാണയം, സമയമേഖല എന്നിവയെ രേഖപ്പെടുത്തി വയ്ക്കുന്ന ഒരു ഫയലാണു ലോക്കലെ. ഇത് ഉപയോക്താവ് വസിക്കുന്ന പ്രദേശത്തെ അടിസ്ഥാനമാക്കി യൂസർ ഇന്റർഫേസിലെ ഘടകങ്ങൾക്ക് വ്യത്യാസം വരുത്താൻ സഹായിക്കുന്നു. അണ്ടർസ്കോറിനാൽ വേർതിരിക്കപ്പെട്ട രണ്ടു വാക്കുകളായാവും സാധാരണ സൂചിപ്പിക്കുന്നത്. അദ്യത്തെ രണ്ട് കൊച്ചക്ഷരങ്ങൾ ISO 639-1 പ്രകാരം ഭാഷയേയും അവസാനം ഉള്ള വലിയക്ഷരങ്ങൾ ISO… Continue Reading

Share Button

ഉബുണ്ടു യൂണിറ്റിയില്‍ മലയാളം | Malayalam in Ubuntu Unity

ഉബുണ്ടു 10.04 വരെയുള്ളവയില്‍ (ഗ്നോം 2) ഐ-ബസ് (Intelligent Input Bus) ഉപയോഗിച്ച് മലയാളമെഴുതുന്നതെങ്ങനെയെന്ന് ഇവിടെക്കാണാം.എന്നാല്‍ ഇതിനു ശേഷമുള്ളവയില്‍ (യൂണിറ്റി)ഈ മാര്‍ഗ്ഗം നടപ്പില്ല.  ഉബുണ്ടു ഇന്‍സ്റ്റാള്‍ ചെയ്തുടനെ തുറന്ന് നോക്കിയാല്‍ ഐ-ബസ്സില്‍ ഇംഗ്ലീഷും ചൈനീസും  മാത്രം നിവേശിപ്പിക്കാനുള്ള സംവിധാനമേ കാണുകയുള്ളൂ. മലയാളം എന്നൊരു ഓപ്ഷന്‍ കാണില്ല. ചെറിയൊരു വഴിയിലൂടെ മലയാളം ഇക്കൂട്ടത്തില്‍ വരുത്താം. (ചിത്രത്തിൽ അമർത്തിയാൽ… Continue Reading

Share Button

ആൻഡ്രോയ്ഡിനായി എം. എൽ. ബ്രൗസർ | ML-Browser for Android

ഓപ്പറ മിനി മുഖാന്തരം മലയാളം വായിക്കുന്ന വിധം തൊട്ട് മുൻപിലത്തെ പോസ്റ്റിൽ വായിച്ചല്ലോ.  ഡേറ്റാ ഉപഭോഗം ലഘൂകരിക്കുക എന്ന ലക്ഷ്യം മുൻ നിർത്തിയാണ് ഓപ്പറ മിനിയിൽ പ്രധാനമായും പ്രോക്സി സെർവ്വറുകൾ ഉപയോഗിക്കുന്നത്. എന്നാൽ ഉപയോക്താക്കളുടെ പല സ്വകാര്യ വിവരങ്ങളും (ഉദാ: പാസ്‌വേഡ്) ഇതു വഴി കടന്നു പോകുന്നത് അത് നല്ല നടപടിയല്ല. ഇവ വേണമെങ്കിൽ അവർക്ക്… Continue Reading

Share Button

ഓപ്പറ മിനിയിലൂടെ മലയാളം | Malayalam through Opera Mini

വളരെയധികം പ്രചരിച്ച ഒരു കുറുക്കുവിദ്യയാണെങ്കിലും പലരും സംശയമുന്നയിക്കുന്നതിനാൽ ഇതിനിപ്പോഴും പ്രസക്തിയുണ്ടെന്ന് കരുതുന്നു. എന്തായാലും ഇതിവിടെ കിടക്കട്ടെ ആർക്കെങ്കിലും പ്രയോജനപ്പെട്ടേക്കും.. മൊബൈൽ ഇന്റർനെറ്റ് ഉപയോക്താക്കൾ ഏറ്റവുമധികം ഉപയോഗിക്കുന്ന ഒരു വെബ് ഗമനോപാധി (ബ്രൗസർ) ആണ് ഓപ്പറ. ജാവ മൈക്രോ എഡിഷൻ, ആൻഡ്രോയ്ഡ്, വിൻഡോസ് മൊബൈൽ, ഐ ഓ.എസ്, ബാഡ, ബ്ലാക്ക്‌ബെറി, സിമ്പിയൻ എന്നിങ്ങനെ ഒട്ടുമിക്ക എല്ലാ തട്ടകങ്ങൾക്കു… Continue Reading

Share Button

ആൻഡ്രോയ്ഡിൽ മലയാളം എഴുതാൻ | Write Malayalam in Android

ആൻഡ്രോയ്ഡിൽ മലയാളം വായിക്കാൻ സജ്ജമാക്കുന്ന വിധം തൊട്ടുമുൻപിലത്തെ പോസ്റ്റിൽ വായിച്ചുവല്ലോ. ഇനി ആൻഡ്രോയ്ഡിനെക്കൊണ്ട് മലയാളം എഴുതിക്കുന്ന വിധം നോക്കാം. ഇതിനായി  ‘MultiLing Keyboard‘  എന്ന ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യേണ്ടതുണ്ട്. ഐ. എം. ഇ.-യെ നിയന്ത്രിക്കാൻ കഴിവുള്ള ഈ എ.പി.കെ. ആപ്ലിക്കേഷൻ ആൻഡ്രോയിഡ് മാർക്കറ്റിൽ ലഭ്യമാണ്. മാർക്കറ്റ് ആപ്ലിക്കേഷനുപയോഗിച്ച് തിരഞ്ഞോ ഈ കണ്ണി മുഖാന്തരം ഡൗൺലോഡ് ചെയ്തോ… Continue Reading

Share Button

ആൻഡ്രോയ്ഡിൽ മലയാളം വായിക്കാൻ | Read Malayalam in Android

ഇന്ന് സ്മാർട്ട്ഫോണുകളുടെ കാലമാണല്ലോ. അവർക്കിടയിൽ പ്രമുഖനാണ് ആൻഡ്രോയ്ഡ്. 2011 മൂന്നാം പാദത്തിലെ കണക്കനുസരിച്ച് ഇന്ത്യയിൽ ഏറ്റവുമധികം വിൽക്കപ്പെടുന്ന സ്മാർട്ട്ഫോണായി ആൻഡ്രോയ്ഡ് മാറിക്കഴിഞ്ഞു. എന്നിരുന്നാലും ഇന്ത്യൻ ഭാഷകളിൽ സ്വതേയുള്ള ആൻഡ്രോയ്ഡ് പിന്തുണ തുലോം തുച്ഛമാണ്. എന്നാൽ ഈ പോരായ്മത ചില്ലറ വഴികളിലൂടെ പരിഹരിക്കാവുന്നതാണ്. ആൻഡ്രോയ്ഡ് ആപ്ലിക്കേഷനുകളെല്ലാം ഏ. പി. കെ. ഫയൽ ഫോർമാറ്റിലുള്ളതാണ് (ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ പാക്കേജ്).… Continue Reading

Share Button