ഇന്ന് സ്മാർട്ട്ഫോണുകളുടെ കാലമാണല്ലോ. അവർക്കിടയിൽ പ്രമുഖനാണ് ആൻഡ്രോയ്ഡ്. 2011 മൂന്നാം പാദത്തിലെ കണക്കനുസരിച്ച് ഇന്ത്യയിൽ ഏറ്റവുമധികം വിൽക്കപ്പെടുന്ന സ്മാർട്ട്ഫോണായി ആൻഡ്രോയ്ഡ് മാറിക്കഴിഞ്ഞു. എന്നിരുന്നാലും ഇന്ത്യൻ ഭാഷകളിൽ സ്വതേയുള്ള ആൻഡ്രോയ്ഡ് പിന്തുണ തുലോം തുച്ഛമാണ്. എന്നാൽ ഈ പോരായ്മത ചില്ലറ വഴികളിലൂടെ പരിഹരിക്കാവുന്നതാണ്.
ആൻഡ്രോയ്ഡ് ആപ്ലിക്കേഷനുകളെല്ലാം ഏ. പി. കെ. ഫയൽ ഫോർമാറ്റിലുള്ളതാണ് (ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ പാക്കേജ്). കംപ്യൂട്ടറുകളിൽ മലയാളം പിന്തുണയ്ക്കാത്തപ്പോൾ മലയാളം യുണീക്കോഡ് അക്ഷരശൈലി(ഫോണ്ട്) സന്നിവേശിപ്പിച്ച് (ട്രൂറ്റൈപ്പ്- ടി. ടി. എഫ്, ഓപ്പൺടൈപ്പ് - ഓ. ടി. എഫ്.) നമ്മൾ പ്രശ്നം പരിഹരിക്കുന്നത് പോലെ ആൻഡ്രോയ്ഡിലും യുണീക്കോഡ് ഏ. പി. കെ ഫോണ്ട് സന്നിവേശിപ്പിച്ച് ഈ പ്രശ്നം പരിഹരിക്കാവുന്നതാണ്. താഴെ മലയാളം പിന്തുണയ്ക്കുന്ന കുറേ ഏ. പി. കെ. ഫോണ്ടുകൾ ലഭ്യമാക്കിയിട്ടുണ്ട്. ഫ്ലിപ്പ്ഫ്ലോപ്പ് വ്യവസ്ഥയിൽ പ്രവർത്തിക്കുന്ന ഇവ ആൻഡ്രോയ്ഡ് മാർക്കറ്റിൽ നിന്നും നേരിട്ട് ഡൗൺലോഡ് ചെയ്യുകയല്ലാത്തതിനാൽ ആദ്യമേ തന്നെ നോൺ മാർക്കറ്റ് ആപ്ലിക്കേഷനുകൾ ഇനേബിൾ ചെയ്യുക( സെറ്റിങ്ങ്സ് > ആപ്ലിക്കേഷൻസ് > അൺനോൺ സോഴ്സസ് എന്നത് ചെക്ക് ചെയ്യുക)
ഫ്ലിപ്പ്‌ഫോണ്ട് പിന്തുണയ്ക്കുന്ന എല്ലാ ഡിവൈസുകളിലും ഇത് ഉപയോഗിക്കാവുന്നതാണ് (പ്രധാനമായും സംസങ്ങ് ഗാലക്സി സീരീസ്.) അല്ലാത്ത പക്ഷം ഡിവൈസ് റൂട്ട് ചെയ്യേണ്ടി വന്നേക്കാം. ഫോണ്ട് സന്നിവേശിപ്പിക്കുന്നതിനായി താഴെപ്പറയുന്ന വഴികൾ പിന്തുടരുക.
പടി 1:
താഴെ നൽകിയിരിക്കുന്നതിൽ നിന്നും ഫോണ്ടുകൾ ഡിവൈസിലേക്ക് ഡൗൺലോഡ് ചെയ്യുക. (കമ്പ്യൂട്ടറിൽ ഡൗൺലോഡ് ചെയ്തതിന് ശേഷം എസ്. ഡി. കാർഡിലേക്ക് മാറ്റിയാലും മതിയാകും.)
പടി 2:
ഡൗൺലോഡ് ലൊക്കേഷനിലെത്തി അവശ്യമായ ഫോണ്ടുകൾ ഡിവൈസിൽ സന്നിവേശിപ്പിക്കുക.
ഇതിനായി ഫോണ്ടുകൾ സെലക്ട് ചെയ്ത് തുടർന്നുള്ള ലളിതമായ സ്റ്റെപ്പുകൾ പിന്തുടർന്നാൽ മതിയാകും
പടി 3:
ആപ്ലിക്കേഷൻ ഇൻസ്റ്റാളായതിനു ശേഷം ഫോണ്ട് സെറ്റിങ്ങ്സ് മെനുവിലെത്തുക. ഇതിനായി സെറ്റിങ്ങ്സ് > ഡിസ്പ്ലൈ > ഫോണ്ട് സ്റ്റൈൽ എന്ന പാത പിന്തൂടരുക.
ഇതുവരെയുള്ള പ്രകൃയകളെല്ലാം കൃത്യമായി നടന്നുവെങ്കിൽ സന്നിവേശിപ്പിച്ച പുതിയ ഫോണ്ട് അവിടെ കാണും. ‘ഡീഫോൾട്ട്’ എന്നതിലാവും സ്വതേ സെലക്ഷൻ കിടക്കുന്നത്. ഇത് മാറ്റി പുതിയ ഫോണ്ട് സെലക്ട് ചെയ്ത് ഓ.കെ. നൽകുക.
പടി 5:
ഡിവൈസ് ഒന്ന് റീസ്റ്റാർട്ട് ചെയ്യുക. ഇപ്പോൾ ഡിവൈസിൽ മലയാളം ഫോണ്ടുകളും റെന്റർ ചെയ്യുന്നത് കാണാം.
ഫോണ്ടുകൾ നീക്കം ചെയ്യാൻ: :
സാധാരണ ഒരു ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഡിവൈസിൽ നിന്നും നീക്കം ചെയ്യുന്നതിനു സമാനമായി ഈ ഫോണ്ടുകളും നീക്കം ചെയ്യാവുന്നതാണ്.
ഇതിനായി സെറ്റിങ്ങ്സ് > ആപ്ലിക്കേഷൻ > മാനേജ് ആപ്ലിക്കേഷൻ എന്ന വഴിയിലെത്തി അവശ്യമായ ഫോണ്ട് നീക്കം ചെയ്യാവുന്നതാണ്.
പ്രശ്നങ്ങൾ :
ആൻഡ്രോയ്ഡ് ഫ്രാഗ്‌മെന്റേഷനെ തുടർന്ന് ചില ഡിവൈസുകളിൽ ചില ഫോണ്ടുകൾ ഓടാറില്ല. അതേ പോലെ ചില ഡിവൈസുകളിൽ കൂട്ടക്ഷരങ്ങൾ അതിന്റെ ബീജാക്ഷരങ്ങളായാവും കാണുക.
പിൻകുറിപ്പ് :
-
ആൻഡ്രോയ്ഡ് 2.2 (ഫ്രോയോ) അധിഷ്ഠിതമായി പ്രവർത്തിക്കുന്ന സാംസങ്ങ് GT-S5570 (ഗാലക്സി പോപ്പ്) അടിസ്ഥാനമാക്കിയുള്ള വിവരണവും ചിത്രങ്ങളുമാണ് നൽകിയിരിക്കുന്നത്. ചില ഡിവൈസുകളിൽ ഇതിൽ നിന്നും ചില്ലറ വ്യത്യാസങ്ങൾ കണ്ടേക്കും. അവിടെയെടുക്കേണ്ട തീരുമാനങ്ങൾ നിങ്ങളുടെ മനോധർമ്മത്തിനു വിടുന്നു.
-
മുകളിൽ തന്നിരിക്കുന്ന ഫോണ്ടുകളിൽ ‘അക്ഷർ യുണീക്കോഡാണ്’ ഞാൻ വ്യക്തിപരമായി ശുപാർശ ചെയ്യുന്നത്. കാരണം, മലയാളത്തിനൊപ്പം ഇംഗ്ലീഷും ഡിസ്പ്ലൈ ചെയ്യണമല്ലോ. അക്ഷർ, ആൻഡ്രോയ്ഡിലെ സ്വതേയുള്ള അക്ഷരശൈലിയുമായി വളരെയധികം സാമ്യം പുലർത്തുന്നു. ഒപ്പം ഒട്ടു മിക്ക ഇൻഡിക് ഭാഷകളേയും പിന്തുണയ്ക്കുന്നുമുണ്ട്.












December 28, 2011 at 4:27 AM
Not sure if it matters to you: Kartika is a proprietary font and shall not be distributed.
December 28, 2011 at 5:59 AM
സൂചിപ്പിച്ചതിന് നന്ദി സന്തോഷ്. മാറ്റിയിട്ടുണ്ട് .
December 28, 2011 at 5:11 AM
ഡൌൺലോഡ് ലിങ്കിന്റെ സ്ഥാനത്ത് QR കോഡ് കൂടി കൊടുത്തിരുന്നെങ്കിൽ ഡൌൺലോഡിങ്ങ് എളുപ്പമായേനെ
December 28, 2011 at 5:51 AM
But the attachment is not an APK file while viewing from phone it is ZIP file . Do you know how to use it with HTC rooted devices ?
December 28, 2011 at 7:58 AM
എന്റെ വേർഷൻ 4.0.3 (Ice Cream Sandwich) ആണു. അതിൽ ഫോണ്ട് സ്റ്റൈൽ മാറ്റാനുള്ള ഓപ്ഷനില്ലെന്നു തോന്നുന്നു..
December 28, 2011 at 2:07 PM
ലേഖനത്തിൽ പറഞ്ഞിരിക്കുന്നത് ശ്രദ്ധിക്കൂ:
“ഫ്ലിപ്പ്‌ഫോണ്ട് പിന്തുണയ്ക്കുന്ന എല്ലാ ഡിവൈസുകളിലും ഇത് ഉപയോഗിക്കാവുന്നതാണ് (പ്രധാനമായും സംസങ്ങ് ഗാലക്സി സീരീസ്.) അല്ലാത്ത പക്ഷം ഡിവൈസ് റൂട്ട് ചെയ്യേണ്ടി വന്നേക്കാം.”
റൂട്ടിങ്ങിനെക്കുറിച്ച് അറിയാൻ –
http://thedroidguy.com/2011/05/guide-to-android-what-is-root/
December 28, 2011 at 10:38 AM
Mine is HTC wildfire. I couldnt see the “Font Style” option in it
December 28, 2011 at 2:11 PM
ഇതും കാണുക
http://thedroidguy.com/2011/05/gta-why-root/
December 28, 2011 at 11:07 AM
നന്ദി
Pingback: To Read Malayalam in Android Mobile Phones : Speaking Canvas
December 29, 2011 at 2:39 AM
ഈ ഫോണ്ടുകളെല്ലാം ചില്ലുള്ളതാണല്ലോ അല്ലേ?
December 30, 2011 at 8:16 AM
നിലവിൽ ചില്ല് പിന്തുണ കുറവാണ്. ചില്ലുകൾ അതാതിന്റെ ബീജമായാണ് കാണിക്കുന്നത്. (ഉദാ: ൽ=ല്) ഉടൻ തന്നെ ഇത് പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കാം
December 29, 2011 at 3:48 PM
ദീപു പ്രദീപ്
എന്റെ ഇല്‍ സെറ്റിങ്ങ്സില്‍ ഫോണ്ട് സ്റ്റൈല്‍ മാറ്റാനുള്ള ഓപ്ഷന്‍ കാണാനില്ല.
December 29, 2011 at 3:51 PM
എന്റെ LG Optimus One (2.3.2) ഇല്‍, സെറ്റിങ്ങ്സില്‍ ഫോണ്ട് സ്റ്റൈല്‍ മാറ്റാനുള്ള ഓപ്ഷന്‍ കാണാനില്ല.
December 30, 2011 at 8:27 AM
ദീപൂ, മുകളിലത്തെ കമന്റുകൾ ശ്രദ്ധികുക. റൂട്ടിങ്ങ് മൂലം വാറണ്ടി നഷ്ടപ്പെടാൻ സാധ്യതയുണ്ട്. മാത്രമല്ല റൂട്ടിങ്ങിനിടെയുള്ള തെറ്റായ ഒരു ചെയ്തി ഫോണിന്റെ പ്രവർത്തനത്തെയാകെത്തന്നെ മാറ്റിമറിക്കാൻ പോന്നതാണ്.
ഓരോ ഫോണും റൂട്ട് ചെയ്യേണ്ട വിധം ഇവിടെ കാണാം:
http://www.addictivetips.com/mobile/how-to-root-your-android-phone-device
January 9, 2012 at 4:34 PM
Thanks for this post, font works on Galaxy. But malayalam rendering is not good yet.
January 11, 2012 at 9:27 AM
Thanks
January 16, 2012 at 4:44 PM
മലയാളം എഴുതാൻ ഇനി ഇതും പ്രയോഗിച്ചു നോക്കൂ https://market.android.com/details?id=com.jeesmon.apps.varamozhi
February 3, 2012 at 2:54 PM
You can use it as a direct input method in latest version 1.6 so that you don’t need to copy paste or share.
February 7, 2012 at 4:41 PM
ജീസ്‌മോൻ ആപ്ലിക്കേഷൻ വളരെ നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ
എന്നാൽ കീബോഡ് ഉപയോഗിച്ച് ചില ഇംഗ്ലീഷ് പദങ്ങളെഴുതുവാൻ ചില്ലറ പ്രയാസം അനുഭവപ്പെടുന്നുണ്ട്
ഉദാ: mp3, wp-admin മുതലായവ
ഇത് ഉടൻ തന്നെ പരിഹരിക്കന്മെന്ന് വിശ്വസിക്കുന്നു.
February 13, 2012 at 11:28 PM
You can escape English characters by wrapping inside { and }. For example: {mp3}, {wp-admin}, etc. It is defined in Mozhi Scheme. Just FYI, my app uses the original Mozhi Scheme developed by Varamozhi Team. I don’t make any modifications to the language rules.
January 17, 2012 at 3:17 AM
നന്ദി
January 22, 2012 at 1:09 PM
പ്രിയ അഖിലന്‍ , എന്റേത് മോട്ടോറോള ആട്രിക്സ് 4ജി ഫോണ്‍ ആണ്. ഇതില്‍ പറഞ്ഞ പോലെ എല്ലാ ഫോണ്ടുകളും സന്നിവേശിപ്പിച്ചു. എന്നാല്‍ ദീപു പറഞ്ഞ പോലെ തന്നെ സെറ്റിങ്ങ്സ് > ഡിസ്പ്ലേയില്‍ ഫോണ്ട് സ്റ്റൈല്‍ എന്നൊരു ഓപ്ഷന്‍ ഇല്ല. വേണമെങ്കില്‍ എന്റെ ഫോണ്‍ റൂട്ട് ചെയ്യാം. പക്ഷെ ഫോണ്ട് സ്റ്റൈല്‍ മാറ്റാനുള്ള ഓപ്ഷന്‍ ഇല്ലാത്ത നിലയ്ക്ക് റൂട്ട് ചെയ്താല്‍ മതിയോ എന്നാണ് എന്റെ സംശയം.
മറ്റൊന്ന് ഇവിടെ ഒരു ലിങ്ക് പതിപ്പിച്ച Jeesmon Jacob-ന്റെ വരമൊഴി ആപ്പ് വളരെ ഉപകാരപ്രദമാണെന്ന് എടുത്ത് പറയേണ്ടതുണ്ട്. ആന്‍ഡ്രോയ്ഡില്‍ മലയാളം ടൈപ്പ് ചെയ്യാന്‍ ആ ആപ്പ് മതി.
നന്ദിപൂര്‍വ്വം
January 23, 2012 at 1:38 PM
Read this. http://www.unlimitedtips.com/2011/10/read-and-write-malayalam-on-android.html
January 25, 2012 at 11:35 AM
മികച്ച ഒരു ആപ്ലിക്കേഷൻ നിർമ്മിച്ച Jeesmon Jacobന് അഭിനന്ദനങ്ങൾ..
ഫോൺ റൂട്ട് ചെയ്താൽ ഇപ്പറഞ്ഞ പ്രശ്നം മാറുന്നതായാണ് കണ്ടു വരുന്നത്. റൂട്ട് ചെയ്ത് മലയാളം ഫോണ്ട് സന്നിവേശിപ്പിച്ച ഒരു ആൻഡ്രോയ്ഡ് ഫോണിൽ മലയാളം ഡിസ്പ്ലൈ ചെയ്യുന്നത് കാണാൻ ഈ കണ്ണി സന്ദർശിക്കുക. (ഫേസ്‌ബുക്കിലേക്ക്)
http://goo.gl/rF0Yv
പിൻകുറിപ്പ്: ആൻഡ്രോയ്ഡ് ഫോൺ റൂട്ട് ചെയ്യുന്നതിനെപ്പറ്റിയും മലയാളം ഫോണ്ട് ഇൻസ്റ്റാളുന്നതിനെപ്പറ്റിയും ഉടനെ തന്നെ ഒരു ലേഖനം എഴുതാൻ ശ്രമിക്കാം.
Pingback: ആൻഡ്രോയ്ഡിൽ മലയാളം വായിക്കാൻ | Read Malayalam in … | Kerala Online
March 30, 2012 at 3:55 PM
HTC ഫോണുകളിൽ മലയാളം വായിക്കുന്നതിനെ പറ്റി ഒരു പോസ്റ്റ് ഇട്ടിട്ടുണ്ട്. ഇവിടെ http://orumalayaliblogan.blogspot.in/2012/03/htc.html
April 3, 2012 at 3:10 PM
ബ്ലാക്ക്‌ബറി ഫോണില്‍ മലയാളം വായിക്കാന്‍ വല്ല വഴിയും ഉണ്ടോ ? തമിഴ് , ഹിന്ദി ഒക്കെ ഒന്നും ഇന്‍സ്റ്റോള്‍ ചെയ്യാതെ തന്നെ വായിക്കാന്‍ പറ്റുന്നുണ്ട്
April 25, 2012 at 5:31 PM
TFS
I am using samsung galaxy tab 10.1,(GT-P7500) android3.2, followed your instructions but koottaksharam and chillu are not displaying correctly.
And when i am writing in varamozi, it seems ok but after copy/paste same like above.
May 1, 2012 at 12:51 AM
Great Article! I desire sprint provided the samsung note, but i still love bbm on blackberry. I just discovered a fantastic article on how to get bbm for iphone
May 3, 2012 at 4:52 AM
Great Article! I desire sprint presented the samsung note, but i still enjoy bbm on blackberry. I just found a great post on blackberry messenger for iphone
May 3, 2012 at 6:55 AM
Great Article! I want sprint provided the samsung note, but i still love bbm on blackberry. I just located a excellent article on bbm iphone