ഉബുണ്ടു യൂണിറ്റിയില്‍ മലയാളം | Malayalam in Ubuntu Unity

ഉബുണ്ടു 10.04 വരെയുള്ളവയില്‍ (ഗ്നോം 2) ഐ-ബസ് (Intelligent Input Bus) ഉപയോഗിച്ച് മലയാളമെഴുതുന്നതെങ്ങനെയെന്ന് ഇവിടെക്കാണാം.എന്നാല്‍ ഇതിനു ശേഷമുള്ളവയില്‍ (യൂണിറ്റി)ഈ മാര്‍ഗ്ഗം നടപ്പില്ല.  ഉബുണ്ടു ഇന്‍സ്റ്റാള്‍ ചെയ്തുടനെ തുറന്ന് നോക്കിയാല്‍ ഐ-ബസ്സില്‍ ഇംഗ്ലീഷും ചൈനീസും  മാത്രം നിവേശിപ്പിക്കാനുള്ള സംവിധാനമേ കാണുകയുള്ളൂ. മലയാളം എന്നൊരു ഓപ്ഷന്‍ കാണില്ല.

ചെറിയൊരു വഴിയിലൂടെ മലയാളം ഇക്കൂട്ടത്തില്‍ വരുത്താം. (ചിത്രത്തിൽ അമർത്തിയാൽ അത് വലുതായി കാണാൻ സാധിക്കും)

1, ആദ്യമായി ടെര്‍മിനല്‍ തുറക്കുക. ഇതിനായി ഇടതുവശത്തെ ക്വിക്ക് ലോഞ്ചറിന്റെ ഏറ്റവും മുകളിലായി കാണുന്ന ഡാഷ് ഹോം എടുത്ത ശേഷം  (സൂപ്പര്‍കീ/വിന്‍കീ അമര്‍ത്തിയാലും  മതി) അവിടെ Terminal എന്നു നല്‍കുക. താഴെക്കാണുന്ന നിര്‍ദ്ദേശങ്ങളില്‍ ടെര്‍മിനല്‍ കാണും.

 

 

2, താഴെക്കാണുന്ന കോഡ് ടെര്‍മിനലിലേക്ക് പകര്‍ത്തുക. എന്റര്‍ അമര്‍ത്തുക

sudo apt-get install ibus ibus-m17n m17n-db m17n-contrib ibus-gtk

പാസ്‌‌വേഡ് നല്‍കിയ ശേഷം  നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ വെറുതേ നോക്കിക്കൊണ്ടിരിക്കുക. :)

3, പ്രവര്‍ത്തനം  അവസാനിപ്പിച്ച്ഐ-ബസ് തുറക്കുക. അതും ഡാഷ് ഹോം വഴി തന്നെ (ibus എന്നു ടൈപ്പ് ചെയ്താൽ ഐബസ് തുറന്നു വരും.)

4, ഇതിന്റെ ഇന്‍പുട്ട് മെഥേഡ് എന്ന ടാബിലെ ‘Select an Input method’ എന്ന ബോക്സില്‍ മലയാളം തിരഞ്ഞു പിടിച്ച് അവശ്യമായ ‘ഐ.എം.ഈ സ്കീമുകള്‍’ ചേര്‍ക്കുക, (മൊഴി, ഇന്‍സ്ക്രിപ്റ്റ്, സ്വനലേഖ,ഐ-ട്രാന്‍സ്എന്നിവയാവും അതില്‍ കാണുന്നത്)

5, റീസ്റ്റാര്‍ട്ടിനു ശേഷം  ഓരോ തവണയും മലയാളം  ടൈപ്പ് ചെയ്യാനായി ഐ-ബസ് ഡാഷ് വഴി എടുക്കുന്നത് അരോചകമായി അനുഭവപ്പെടുന്നെങ്കില്‍ ജെനറല്‍ എന്ന ടാബിലെ ‘Show icon on system tray’ എന്ന ഓപ്ഷനു സമീപമുള്ള ചെക്ക്‌‌ബോക്സും  ഏത് ഐ.എം.ഈ സ്കീമാണ് ഇപ്പോള്‍ ഉപയോഗിക്കുന്നതെന്ന് സിസ്റ്റം  ട്രേയില്‍ കാണണമെങ്കില്‍  Show Input method name on the Language bar’ എന്നതിന്റെ സമീപത്തെ ചെക്ക്‌‌ബോക്സിലും  ശരിയിടുക.

 

6, ഐ-ബസ് ഒന്നു റീസ്റ്റാര്‍ട്ട് ചെയ്ത ശേഷം  ഉപയോഗിച്ച് തുടങ്ങാം.

ഇപ്പോൾ ഇൻസ്റ്റാൾ ആയിരിക്കുന്ന മലയാളം ഇൻപുട്ട് മെത്തേഡുകളിൽ മൊഴിയാണ് നിങ്ങൾ ഉപയോഗിക്കുന്നതെങ്കിൽ അതിൽ അല്ലറ ചില്ലറ പ്രശ്നങ്ങളുണ്ട്, പഴയ ചില്ലുകൾ, ന്ഥ ടൈപ്പ് ചെയ്യാനാവാത്തത് തുടങ്ങിയവ അതിൽപ്പെടുന്നു. അതൊക്കെ പരിഹരിച്ച് പ്രവീൺ മുൻപ് പോസ്റ്റിയിരുന്നു. അത് പുതുക്കാൻ

sudo wget http://sites.google.com/site/mozhim17n/mozhi/ml-mozhi.mim.5.1.0.test.4 -O /usr/share/m17n/ml-mozhi.mim

എന്ന് ടൈപ്പ് ചെയ്യുക.

Share Button

Akhilan

2 Comments

  1. Keep getting a lot of dependecy errors.

    The following packages have unmet dependencies:
    scim-ml-phonetic : Depends: scim-gtk2-immodule (>= 1.4.4)
    Depends: scim-modules-table (>= 0.5.6) but it is not going to be installed

Leave a Reply

Your email address will not be published. Required fields are marked *