ആൻഡ്രോയ്ഡിൽ മലയാളം വായിക്കാൻ | Read Malayalam in Android

ഇന്ന് സ്മാർട്ട്ഫോണുകളുടെ കാലമാണല്ലോ. അവർക്കിടയിൽ പ്രമുഖനാണ് ആൻഡ്രോയ്ഡ്. 2011 മൂന്നാം പാദത്തിലെ കണക്കനുസരിച്ച് ഇന്ത്യയിൽ ഏറ്റവുമധികം വിൽക്കപ്പെടുന്ന സ്മാർട്ട്ഫോണായി ആൻഡ്രോയ്ഡ് മാറിക്കഴിഞ്ഞു. എന്നിരുന്നാലും ഇന്ത്യൻ ഭാഷകളിൽ സ്വതേയുള്ള ആൻഡ്രോയ്ഡ് പിന്തുണ തുലോം തുച്ഛമാണ്. എന്നാൽ ഈ പോരായ്മത ചില്ലറ വഴികളിലൂടെ പരിഹരിക്കാവുന്നതാണ്.

ആൻഡ്രോയ്ഡ് ആപ്ലിക്കേഷനുകളെല്ലാം ഏ. പി. കെ. ഫയൽ ഫോർമാറ്റിലുള്ളതാണ് (ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ പാക്കേജ്). കംപ്യൂട്ടറുകളിൽ മലയാളം പിന്തുണയ്ക്കാത്തപ്പോൾ മലയാളം യുണീക്കോഡ് അക്ഷരശൈലി(ഫോണ്ട്) സന്നിവേശിപ്പിച്ച് (ട്രൂറ്റൈപ്പ്ടി. ടി. എഫ്, ഓപ്പൺടൈപ്പ് . ടി. എഫ്.) നമ്മൾ പ്രശ്നം പരിഹരിക്കുന്നത് പോലെ ആൻഡ്രോയ്ഡിലും യുണീക്കോഡ് ഏ. പി. കെ ഫോണ്ട് സന്നിവേശിപ്പിച്ച് ഈ പ്രശ്നം പരിഹരിക്കാവുന്നതാണ്. താഴെ മലയാളം പിന്തുണയ്ക്കുന്ന കുറേ ഏ. പി. കെ. ഫോണ്ടുകൾ ലഭ്യമാക്കിയിട്ടുണ്ട്. ഫ്ലിപ്പ്ഫ്ലോപ്പ് വ്യവസ്ഥയിൽ പ്രവർത്തിക്കുന്ന ഇവ ആൻഡ്രോയ്ഡ് മാർക്കറ്റിൽ നിന്നും നേരിട്ട് ഡൗൺലോഡ് ചെയ്യുകയല്ലാത്തതിനാൽ ആദ്യമേ തന്നെ നോൺ മാർക്കറ്റ് ആപ്ലിക്കേഷനുകൾ ഇനേബിൾ ചെയ്യുക( സെറ്റിങ്ങ്സ് > ആപ്ലിക്കേഷൻസ് > അൺനോൺ സോഴ്സസ് എന്നത് ചെക്ക് ചെയ്യുക)

ഫ്ലിപ്പ്‌ഫോണ്ട് പിന്തുണയ്ക്കുന്ന എല്ലാ ഡിവൈസുകളിലും ഇത് ഉപയോഗിക്കാവുന്നതാണ് (പ്രധാനമായും സംസങ്ങ് ഗാലക്സി സീരീസ്.) അല്ലാത്ത പക്ഷം ഡിവൈസ് റൂട്ട് ചെയ്യേണ്ടി വന്നേക്കാം. ഫോണ്ട് സന്നിവേശിപ്പിക്കുന്നതിനായി താഴെപ്പറയുന്ന വഴികൾ പിന്തുടരുക.

പടി 1:

താഴെ നൽകിയിരിക്കുന്നതിൽ നിന്നും ഫോണ്ടുകൾ ഡിവൈസിലേക്ക് ഡൗൺലോഡ് ചെയ്യുക. (കമ്പ്യൂട്ടറിൽ ഡൗൺലോഡ് ചെയ്തതിന് ശേഷം എസ്. ഡി. കാർഡിലേക്ക് മാറ്റിയാലും മതിയാകും.)

 

കൗമുദി

അക്ഷർ യുണീക്കോഡ്

അഞ്ജലി ഓൾഡ് ലിപി

ദ്യുതി

രചന

രഘു മലയാളം

പടി 2:

ഡൗൺലോഡ് ലൊക്കേഷനിലെത്തി അവശ്യമായ ഫോണ്ടുകൾ ഡിവൈസിൽ സന്നിവേശിപ്പിക്കുക.

ഇതിനായി ഫോണ്ടുകൾ സെലക്ട് ചെയ്ത് തുടർന്നുള്ള ലളിതമായ സ്റ്റെപ്പുകൾ പിന്തുടർന്നാൽ മതിയാകുംപടി 3:

ആപ്ലിക്കേഷൻ ഇൻസ്റ്റാളായതിനു ശേഷം ഫോണ്ട് സെറ്റിങ്ങ്സ് മെനുവിലെത്തുക. ഇതിനായി സെറ്റിങ്ങ്സ് > ഡിസ്പ്ലൈ > ഫോണ്ട് സ്റ്റൈൽ എന്ന പാത പിന്തൂടരുക.

പടി 4:

ഇതുവരെയുള്ള പ്രകൃയകളെല്ലാം കൃത്യമായി നടന്നുവെങ്കിൽ സന്നിവേശിപ്പിച്ച പുതിയ ഫോണ്ട് അവിടെ കാണും. ‘ഡീഫോൾട്ട്’ എന്നതിലാവും സ്വതേ സെലക്ഷൻ കിടക്കുന്നത്. ഇത് മാറ്റി പുതിയ ഫോണ്ട് സെലക്ട് ചെയ്ത് ഓ.കെ. നൽകുക.

പടി 5:

ഡിവൈസ് ഒന്ന് റീസ്റ്റാർട്ട് ചെയ്യുക. ഇപ്പോൾ ഡിവൈസിൽ മലയാളം ഫോണ്ടുകളും റെന്റർ ചെയ്യുന്നത് കാണാം.

 

ഫോണ്ടുകൾ നീക്കം ചെയ്യാൻ: :

സാധാരണ ഒരു ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഡിവൈസിൽ നിന്നും നീക്കം ചെയ്യുന്നതിനു സമാനമായി ഈ ഫോണ്ടുകളും നീക്കം ചെയ്യാവുന്നതാണ്

ഇതിനായി സെറ്റിങ്ങ്സ് > ആപ്ലിക്കേഷൻ > മാനേജ് ആപ്ലിക്കേഷൻ എന്ന വഴിയിലെത്തി അവശ്യമായ ഫോണ്ട് നീക്കം ചെയ്യാവുന്നതാണ്.

പ്രശ്നങ്ങൾ :

ആൻഡ്രോയ്ഡ് ഫ്രാഗ്‌മെന്റേഷനെ തുടർന്ന് ചില ഡിവൈസുകളിൽ ചില ഫോണ്ടുകൾ ഓടാറില്ല. അതേ പോലെ ചില ഡിവൈസുകളിൽ കൂട്ടക്ഷരങ്ങൾ അതിന്റെ ബീജാക്ഷരങ്ങളായാവും കാണുക.

പിൻകുറിപ്പ് :

 1. ആൻഡ്രോയ്ഡ് 2.2 (ഫ്രോയോ) അധിഷ്ഠിതമായി പ്രവർത്തിക്കുന്ന സാംസങ്ങ് GT-S5570 (ഗാലക്സി പോപ്പ്) അടിസ്ഥാനമാക്കിയുള്ള വിവരണവും ചിത്രങ്ങളുമാണ് നൽകിയിരിക്കുന്നത്. ചില ഡിവൈസുകളിൽ ഇതിൽ നിന്നും ചില്ലറ വ്യത്യാസങ്ങൾ കണ്ടേക്കും. അവിടെയെടുക്കേണ്ട തീരുമാനങ്ങൾ നിങ്ങളുടെ മനോധർമ്മത്തിനു വിടുന്നു.

 2. മുകളിൽ തന്നിരിക്കുന്ന ഫോണ്ടുകളിൽ ‘അക്ഷർ യുണീക്കോഡാണ്’ ഞാൻ വ്യക്തിപരമായി ശുപാർശ ചെയ്യുന്നത്. കാരണം, മലയാളത്തിനൊപ്പം ഇംഗ്ലീഷും ഡിസ്പ്ലൈ ചെയ്യണമല്ലോ. അക്ഷർ, ആൻഡ്രോയ്ഡിലെ സ്വതേയുള്ള അക്ഷരശൈലിയുമായി വളരെയധികം സാമ്യം പുലർത്തുന്നുഒപ്പം ഒട്ടു മിക്ക ഇൻഡിക് ഭാഷകളേയും പിന്തുണയ്ക്കുന്നുമുണ്ട്.
  അക്ഷറിനേക്കാളും  മലയാളം കാണാൻ ഭംഗി കൗമദിയിലാണ്

Share Button

Akhilan

169 Comments

 1. ഡൌൺലോഡ് ലിങ്കിന്റെ സ്ഥാനത്ത് QR കോഡ് കൂടി കൊടുത്തിരുന്നെങ്കിൽ ഡൌൺലോഡിങ്ങ് എളുപ്പമായേനെ

 2. But the attachment is not an APK file while viewing from phone it is ZIP file . Do you know how to use it with HTC rooted devices ?

 3. എന്റെ വേർഷൻ 4.0.3 (Ice Cream Sandwich) ആണു. അതിൽ ഫോണ്ട് സ്റ്റൈൽ മാറ്റാനുള്ള ഓപ്ഷനില്ലെന്നു തോന്നുന്നു..

  • ലേഖനത്തിൽ പറഞ്ഞിരിക്കുന്നത് ശ്രദ്ധിക്കൂ:
   “ഫ്ലിപ്പ്‌ഫോണ്ട് പിന്തുണയ്ക്കുന്ന എല്ലാ ഡിവൈസുകളിലും ഇത് ഉപയോഗിക്കാവുന്നതാണ് (പ്രധാനമായും സംസങ്ങ് ഗാലക്സി സീരീസ്.) അല്ലാത്ത പക്ഷം ഡിവൈസ് റൂട്ട് ചെയ്യേണ്ടി വന്നേക്കാം.”
   റൂട്ടിങ്ങിനെക്കുറിച്ച് അറിയാൻ –
   http://thedroidguy.com/2011/05/guide-to-android-what-is-root/

  • ഞാൻ TAB 2 7″ (Android 4.0.3) ഉപയോഗിക്കുന്നു. ഗൾഫ് പീസായതു കൊണ്ടായത് കാരണം മലയാളം വ്യക്തമായി കിട്ടിതെ ആകെ പിരിഞ്ഞാണ് ഉള്ളത്. ആൻഡ്രോയിഡിൽ മലയാളം യുനികോഡ് കിട്ടാൻ എന്ത് ചെയ്യണം.?
   ആർക്കെങ്കിലും ഒന്ന് സഹായിക്കാനാവുമോ?
   9497351189
   zuhairalik@gmail.com

  • നിലവിൽ ചില്ല് പിന്തുണ കുറവാണ്. ചില്ലുകൾ അതാതിന്റെ ബീജമായാണ് കാണിക്കുന്നത്. (ഉദാ: ൽ=ല്) ഉടൻ തന്നെ ഇത് പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കാം

 4. ദീപു പ്രദീപ്‌
  എന്റെ ഇല്‍ സെറ്റിങ്ങ്സില്‍ ഫോണ്ട് സ്റ്റൈല്‍ മാറ്റാനുള്ള ഓപ്ഷന്‍ കാണാനില്ല.

  • ദീപൂ, മുകളിലത്തെ കമന്റുകൾ ശ്രദ്ധികുക. റൂട്ടിങ്ങ് മൂലം വാറണ്ടി നഷ്ടപ്പെടാൻ സാധ്യതയുണ്ട്. മാത്രമല്ല റൂട്ടിങ്ങിനിടെയുള്ള തെറ്റായ ഒരു ചെയ്തി ഫോണിന്റെ പ്രവർത്തനത്തെയാകെത്തന്നെ മാറ്റിമറിക്കാൻ പോന്നതാണ്.

   ഓരോ ഫോണും റൂട്ട് ചെയ്യേണ്ട വിധം ഇവിടെ കാണാം:
   http://www.addictivetips.com/mobile/how-to-root-your-android-phone-device

  • You can use it as a direct input method in latest version 1.6 so that you don’t need to copy paste or share.

   • ജീസ്‌മോൻ ആപ്ലിക്കേഷൻ വളരെ നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ
    എന്നാൽ കീബോഡ് ഉപയോഗിച്ച് ചില ഇംഗ്ലീഷ് പദങ്ങളെഴുതുവാൻ ചില്ലറ പ്രയാസം അനുഭവപ്പെടുന്നുണ്ട്
    ഉദാ: mp3, wp-admin മുതലായവ
    ഇത് ഉടൻ തന്നെ പരിഹരിക്കന്മെന്ന് വിശ്വസിക്കുന്നു.

    • You can escape English characters by wrapping inside { and }. For example: {mp3}, {wp-admin}, etc. It is defined in Mozhi Scheme. Just FYI, my app uses the original Mozhi Scheme developed by Varamozhi Team. I don’t make any modifications to the language rules.

 5. പ്രിയ അഖിലന്‍ , എന്റേത് മോട്ടോറോള ആട്രിക്സ് 4ജി ഫോണ്‍ ആണ്. ഇതില്‍ പറഞ്ഞ പോലെ എല്ലാ ഫോണ്ടുകളും സന്നിവേശിപ്പിച്ചു. എന്നാല്‍ ദീപു പറഞ്ഞ പോലെ തന്നെ സെറ്റിങ്ങ്സ് > ഡിസ്പ്ലേയില്‍ ഫോണ്ട് സ്റ്റൈല്‍ എന്നൊരു ഓപ്ഷന്‍ ഇല്ല. വേണമെങ്കില്‍ എന്റെ ഫോണ്‍ റൂട്ട് ചെയ്യാം. പക്ഷെ ഫോണ്ട് സ്റ്റൈല്‍ മാറ്റാനുള്ള ഓപ്ഷന്‍ ഇല്ലാത്ത നിലയ്ക്ക് റൂട്ട് ചെയ്താല്‍ മതിയോ എന്നാണ് എന്റെ സംശയം.

  മറ്റൊന്ന് ഇവിടെ ഒരു ലിങ്ക് പതിപ്പിച്ച Jeesmon Jacob-ന്റെ വരമൊഴി ആപ്പ് വളരെ ഉപകാരപ്രദമാണെന്ന് എടുത്ത് പറയേണ്ടതുണ്ട്. ആന്‍ഡ്രോയ്ഡില്‍ മലയാളം ടൈപ്പ് ചെയ്യാന്‍ ആ ആപ്പ് മതി.

  നന്ദിപൂര്‍വ്വം

  • മികച്ച ഒരു ആപ്ലിക്കേഷൻ നിർമ്മിച്ച Jeesmon Jacobന് അഭിനന്ദനങ്ങൾ..

   ഫോൺ റൂട്ട് ചെയ്താൽ ഇപ്പറഞ്ഞ പ്രശ്നം മാറുന്നതായാണ് കണ്ടു വരുന്നത്. റൂട്ട് ചെയ്ത് മലയാളം ഫോണ്ട് സന്നിവേശിപ്പിച്ച ഒരു ആൻഡ്രോയ്ഡ് ഫോണിൽ മലയാളം ഡിസ്പ്ലൈ ചെയ്യുന്നത് കാണാൻ ഈ കണ്ണി സന്ദർശിക്കുക. (ഫേസ്‌ബുക്കിലേക്ക്)
   http://goo.gl/rF0Yv

   പിൻകുറിപ്പ്: ആൻഡ്രോയ്ഡ് ഫോൺ റൂട്ട് ചെയ്യുന്നതിനെപ്പറ്റിയും മലയാളം ഫോണ്ട് ഇൻസ്റ്റാളുന്നതിനെപ്പറ്റിയും ഉടനെ തന്നെ ഒരു ലേഖനം എഴുതാൻ ശ്രമിക്കാം. :)

  • ഇതാണ് എന്‍റെയും ഫോണ്‍ .. മോട്രോള്ള atriks 2 .. അതില്‍ ഇങ്ങെനെ ഒരു ഓപ്ഷന്‍ ഇല്ല.. any solution..

 6. ബ്ലാക്ക്‌ബറി ഫോണില്‍ മലയാളം വായിക്കാന്‍ വല്ല വഴിയും ഉണ്ടോ ? തമിഴ് , ഹിന്ദി ഒക്കെ ഒന്നും ഇന്‍സ്റ്റോള്‍ ചെയ്യാതെ തന്നെ വായിക്കാന്‍ പറ്റുന്നുണ്ട്

 7. TFS
  I am using samsung galaxy tab 10.1,(GT-P7500) android3.2, followed your instructions but koottaksharam and chillu are not displaying correctly.
  And when i am writing in varamozi, it seems ok but after copy/paste same like above.

 8. ജീസ്‌മോൻ, ഞാൻ സാംസങ്ങ് ഗാലക്സ് ACE ഫോണിൽ ഈ സൈറ്റിൽ പറഞ്ഞതുപോലെ അക്ഷർ ഫോണ്ടൂം വരമൊഴിയും ഇൻസ്റ്റാൾ ചെയ്തു. സെറ്റിംഗുകൾ എല്ലാം ഭംഗിയായി തന്നെ നടന്നു. മെമോ പാഡിൽ ടൈപ്പു ചെയ്യാനൊരുങ്ങുമ്പോൾ ട്രാൻസ്‌ലിറ്ററേഷൻ കീബോർഡിന്റെ നേരെ മുകളിൽ നന്നായി മലയാളം കാണുന്നുണ്ട്. പക്ഷേ മുകളീൽ കിട്ടുന്ന ടെക്സ്റ്റ് ആകെ കുഴഞ്ഞു മറിഞ്ഞ്, വള്ളിയും പുള്ളിയും ആദ്യവും, അക്ഷരം പിന്നെയും ഒക്കെയായി കിട്ടുന്നു. പ്രതിവിധി പറയാമോ?

  • From G+ discussion if you are not the same Appu
   =======================================
   The reason why you are seeing rendering issues after you copy text from Varamozhi keyboard is that Android doesn’t support complex text layout in most of the devices. Device manufacturers fixed it (atleast partially) in some devices but google doesn’t have a fix for it in Android code. Why you see the text rendering correctly on top of the keyboard is that I do some hacks in my keyboard app. But I cannot do the same in target apps.

   Please see this almost 3 year old unresolved issue for more details

   http://code.google.com/p/android/issues/detail?id=4153

   People are still begging for a solution but no mercy from google yet.

 9. ലേഖനം നന്നായി, ഇന്‍സ്റ്റാള്‍ ചെയ്തു, (Samsung Galaxy W ) നന്നായി വര്‍ക്കു ചെയ്യുന്നു. ചില്ലക്ഷരങ്ങളുടെ പ്രശ്നം പരിഹാരമാവാതെ കിടക്കുന്നു.
  Akshar Font ല്‍, ു ൂ തുടങ്ങിയവയുടെ ഡിസൈന്‍ മാറ്റി പുതിയ വേര്‍ഷന്‍ പ്രതീക്ഷിക്കുന്നു. …………….
  Thanks………..

 10. വളരെ നല്ല കാര്യങ്ങള്‍ ….അഭിനന്ദനം…..

  എന്റെ ഫോണ്‍ HTC Wildfire s ആണ്

  ഫോണ്ട് സ്റ്റൈല്‍ മാറ്റാന്‍ ഓപ്ഷന്‍ ഇല്ല….
  റുട്ട് ചെയ്താല്‍ ശരിയാകില്ല എന്നൊരു പേടി ..
  മറ്റെന്തെങ്കിലും മാര്‍ഗം ???????

 11. ശ്രീ. ബാബുരാജിന്റെ പോസ്റ്റില്‍ നിന്ന് പകര്‍ത്തിയത് …

  HTC ഫോണുകളിൽ മലയാളം വായിക്കുന്നതിന്..

  സാംസങ്ങ് ഗാലക്സി ഫോണുകളിൽ മലയാളം വായിക്കാൻ സജ്ജമാക്കുന്നത് താരതമ്യേന എളുപ്പമാണെങ്കിലും HTC ഫോണുകളിൽ കാര്യം അല്പം ബുദ്ധിമുട്ടാണ്. മലയാളം ഉപയോഗിക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ പുതിയ ഫോൺ വാങ്ങുമ്പോൾ HTC ഒഴിവാക്കുന്നതാണ് ബുദ്ധി. സാംസങ്ങിൽ നിന്നു വിഭിന്നമായി ഇത്തരം ഫോണുകളിൽ മലയാളം ലിപി ഏർപ്പെടുത്തുവാൻ റൂട്ട് ചെയ്യേണ്ടി വരും. റൂട്ട് ചെയ്യുന്നതു മുതലുള്ള കാര്യങ്ങൾ വിശദീകരിക്കാനാണ് ഈ പോസ്റ്റ്.

  തുടങ്ങുന്നതിനു മുൻപ് രണ്ടു വാക്ക്; HTC ഫോണുകൾ എങ്ങിനെ റൂട്ട് ചെയ്യാം എന്നതിനെക്കാൾ എങ്ങിനെ റൂട്ട് ചെയ്തു എന്നാണ് വിദീകരിക്കുന്നത്. വ്യത്യാസം മനസ്സിലായിക്കാണുമല്ലോ? ഞാൻ ഉപയോഗിച്ചത് HTC Flyer എന്ന ടാബ്ലറ്റ് ആണ്. ഈ ബ്രാൻഡിലെ മിക്കവാറും എല്ല ഫോണുകളും ഇപ്രകാരം റൂട്ട് ചെയ്യാൻ പറ്റും എന്നാണ് ഇത് വികസിപ്പിച്ചവർ പറയുന്നത്.

  രണ്ടാമതായി, റൂട്ട് ചെയ്യുന്ന ഫോണുകളുടെ വാറണ്ടി നഷ്ടപ്പെടാവുന്നതാണ്. അതിനാൽ ഇതിനു തുനിയുന്നതിനു മുൻപ് ഒരിക്കൽ കൂടി ആലോചിക്കുക. റൂട്ടിങ്ങിനിടെ പിശകു പറ്റിയാൽ ഫോൺ കേടാവാം, വാറണ്ടി കിട്ടുകയുമില്ല.

  നിലവിൽ എനിക്ക് ലഭിച്ച മലയാളത്തിന്റെ ഫോണ്ട് റെൻഡറിങ്ങ് അത്ര സുഖമുള്ളതല്ല. (ഗാലക്സി നോട്ടിൽ വളരെ ഭംഗിയായി മലയാളം കിട്ടുന്നുണ്ട്.) പല ഫോണ്ടുകൾ മാറി മാറി പരീക്ഷിക്കുന്നുണ്ട്. വലിയ വ്യത്യാസം കാണുന്നില്ല. താങ്കൾക്ക് നല്ല രീതിയിൽ ലഭിക്കുന്നുണ്ടെങ്കിൽ ഇവിടെ വിവരം ദയവായി പങ്കു വെയ്ക്കുക.

  അവസാനമായി, ഈ പോസ്റ്റ് വായിച്ച് ഫോൺ റൂട്ടു ചെയ്യുക വഴി എന്തെങ്കിലും നാശനഷ്ടങ്ങൾ ഉണ്ടായാൽ ഞാൻ ഒരു വിധത്തിലും ഉത്തരവാദി ആയിരിക്കുകയില്ല. ശരിയാക്കുന്നതിന് കൃത്യമായ മാർഗ്ഗനിർദ്ദേശ്ശങ്ങൾ തരാൻ പറ്റും എന്ന ഉറപ്പുമില്ല. ഞാൻ റൂട്ട് ചെയ്തപ്പോൾ ഒരു ബുദ്ധിമുട്ടും പ്രശ്നവും ഉണ്ടായില്ല. ഫ്ലയർ ഉപയോഗിക്കുന്നവർ റൂട്ട് ചെയ്താൽ വോയിസ് കോളും ലഭ്യമാക്കാൻ സാധിക്കും, അത് ഒരു വലിയ പ്രയോജനം ആണ്.

  റൂട്ട് ചെയ്യാൻ തുടങ്ങുന്നതിനു മുൻപ് കുറച്ച് തയ്യാറെടുപ്പുകൾ ആവശ്യമുണ്ട്. ആദ്യമായി ഫോണിന്റെ സീരിയൽ നമ്പർ കുറിച്ചെടുക്കുക. ഇത് ഫോണിന്റെ പെട്ടിയിലോ, ബാറ്ററിയുടെ അടിയിലോ കാണും. അല്ലെങ്കിൽ സെറ്റിങ്ങ്സിൽ എബൗട്ട് ഫോൺ എന്ന സ്ഥലത്ത് ഉണ്ടാവും. ഇനി ഫോൺ ഓഫ് ചെയ്യുക. തുടർന്ന് വോള്യൂം ഡൗൺ ബട്ടൺ അമർത്തിപ്പിടിച്ച് കൊണ്ട് പവർ ബട്ടൺ തുടർച്ചയായി അമർത്തുക. തെളിഞ്ഞു വരുന്ന സ്ക്രീനിൽ Hboot Version എന്ന ഒരു നമ്പർ കാണും, അതും കുറിച്ചു വെയ്ക്കുക. ഇനി ഓപ്ഷൻ നോക്കി ഫോൺ സാധാരണ രീതിയിൽ ബൂട്ട് ചെയ്യുക. (വോള്യൂം കീകൾ അമർത്തി മെനു മാറ്റാം, സെലെക്റ്റ് ചെയ്യാൻ പവർ ബട്ടൺ.)

  ഇനി കുറച്ച് ഡൗൺലോഡ് ചെയ്യാനുണ്ട്. ആദ്യമായി HTC Driver installerഅടുത്തതായി റെവലൂഷണറി പോർട്ടലിൽ പോവുക. അവിടെ ഡൗൺലോഡ് ഫോർ വിൻഡോസ് എന്ന ഓപ്ഷൻ കൊടുക്കുക. ഒരു സിപ് ഫയൽ ഡൗൺലോഡ് ആവും. അതോടൊപ്പം ആ പേജിൽ ഒരു കീ ജനറേറ്റർ പ്രത്യക്ഷപ്പെടും. അതിൽ ഫോൺ മോഡൽ, ഓപ്പറേറ്റിങ്ങ് സിസ്റ്റം, സീരിയൽ നമ്പർ, എച്ച് ബൂട്ട് വെർഷൻ നമ്പർ എന്നിവ കൊടുത്ത് ക്ലിക്ക് ചെയ്യുക. ഒരു കീ ലഭിക്കും, അത് എഴുതിയിടുകയോ, നോട്ട് പാഡിൽ കോപ്പി ചെയ്ത് സൂക്ഷിക്കുകയോ ചെയ്യുക. മൂന്നാമതായി, superuser എന്ന സിപ് ഫയൽ. ഇവയെല്ലാം സൗകര്യപ്രദമായി ഒരു ഫോൾഡർ ഉണ്ടാക്കി അതിലിടുക.

  അടുത്തതായി നിങ്ങളുടെ കമ്പ്യൂട്ടറിൽ HTC sync ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെങ്കിൽ അത് അൺ ഇൻസ്റ്റാൾ ചെയ്യുക. ഇനി നമ്മൾ ഡൗൺലോഡ് ചെയ്തു വെച്ചിരിക്കുന്ന HTC Driver installer ഇൻസ്റ്റാൾ ചെയ്യുക. അതിനു ശേഷം യു എസ് ബി കേബിൾ വഴി ഫോൺ കമ്പ്യൂട്ടറുമായി ബന്ധിപ്പിക്കുക. ഫോണിൽ ചാർജ് ഓൺലി എന്ന ഓപ്ഷൻ സെലക്റ്റ് ചെയ്യുക. ഇനി സെറ്റിങ്ങിൽ പോയി > ആപ്ലിക്കേഷൻ > ഡെവലപ്മെന്റ് > USB Debugging ON എന്നു സെലക്റ്റ് ചെയ്യുക.

  അടുത്തതായി റെവലൂഷണറി സിപ്പ് ഫയൽ അൺസിപ്പ് ചെയ്യുക, അതിൽ Revolutionary.exe റൺ ചെയ്യുക. കമ്പ്യൂട്ടറിലെ വിൻഡോയിൽ അപ്പോൾ കീ ആവശ്യപ്പെടും. നമ്മൾ നേരത്തെ എടുത്തു വെച്ചിരിക്കുന്ന കീ അവിടെ റ്റൈപ്പ് ചെയ്തു കൊടുക്കുക. ( അപ്പർ കേസും, ലോവർ കേസും, പൂജ്യവും, ‘ഓ’ യും ഒക്കെ തമ്മിൽ പിശകാതെ നോക്കുക.) ഇനി ഓൺ സ്ക്രീൻ നിർദ്ദേശങ്ങൾ അനുസരിച്ച് മുന്നോട്ട് പോവുക. അവസാനം “SUCCESS – Life gave us lemons, we didn’t make lemonade!” എന്നൊരു മെസേജ് പ്രത്യക്ഷപ്പെടും, ഇതോടെ നമ്മുടെ ഫോൺ അൺ ലോക്ക് ചെയ്യപ്പെട്ടു എന്നർത്ഥം.

  അടുത്തതായി clockworkmod recovery ഫ്ലാഷ് ചെയ്യണമോ എന്നു ചോദിക്കും. y എന്നു ടൈപ്പ് ചെയ്ത് എന്റെർ ചെയ്യുക. ഫ്ലാഷ് ചെയ്തു കഴിയുമ്പോൾ കമ്പ്യൂട്ടറിലെ വിൻഡോ അപ്രത്യക്ഷം ആകും.

  ഇനി USB കേബിൾ ഊരി വീണ്ടും കുത്തി ‘ഡിസ്ക് ഡ്രൈവ്’ എന്ന ഓപ്ഷൻ എടുക്കുക. Sd കാർഡിലേക്ക് സൂപ്പർ യൂസർ ഫയൽ (അൺസിപ്പ് ചെയ്യാതെ) കോപ്പി ചെയ്യുക. വെറുതെ കാർഡിലേക്ക്, ഒരു ഫോൾഡറിനുള്ളിലുമാകരുത്. കേബിൾ ഊരി ഫോൺ ഓഫ് ചെയ്യുക.

  മുൻപ് ചെയ്തതു പോലെ, വോള്യൂം ഡൗൺ ബട്ടൺ അമർത്തിപ്പിടിച്ച് കൊണ്ട് പവർ ബട്ടൺ തുടർച്ചയായി അമർത്തി ഓൺ ചെയ്യുക. തെളിയുന്ന സ്ക്രീനിൽ ‘റിക്കവറി” സെലക്റ്റ് ചെയ്യുക. റിക്കവറി സ്ക്രീൻ പ്രത്യക്ഷപ്പെടുമ്പോൾ അതിൽ നിന്ന് ‘Install zip from sdcard ‘ സെലക്റ്റ് ചെയ്യുക, തുടർന്ന് superuser.zip സെലക്റ്റ് ചെയ്യുക. ഇൻസ്റ്റലേഷൻ കഴിയുമ്പോൾ മെനു നോക്കി ഫോൺ ബൂട്ട് ചെയ്യാൻ വിടുക.

  ഇപ്പോൾ നമ്മുടെ ഫോൺ S off ആയി റൂട്ട് ചെയ്യപ്പെട്ടു കഴിഞ്ഞു. അടുത്തതായി ആൻഡ്രോയ്ഡ് മാർക്കറ്റിൽ പോയി ES File Explorer ഇൻസ്റ്റാൾ ചെയ്യുക. ഈ ആപ്പ് തുറക്കുമ്പോൾ സൂപ്പർ യൂസർ പെർമിഷൻ ചോദിക്കും, അനുവദിക്കുക. അതിന്റെ സെറ്റിങ്ങ് തുറന്ന് Up to Root ടിക്ക് ചെയ്യുക. അപ്പോൾ SD കാർഡിൽ റൈറ്റ് ചെയ്യുന്നതിനുള്ള അനുവാദം ചോദിക്കും, ടിക്ക് ചെയ്യുക.

  ഇനിയാണ് മലയാളം ഫോണ്ട് സന്നിവേശിപ്പിക്കുന്നത് (മലയാളം മാത്രമല്ല, ഏതു ഭാഷയും). പക്ഷെ ലഭിക്കുന്ന ഫലം അത്രതന്നെ തൃപ്തികരമല്ല എന്നു നേരത്തെ തന്നെ പറഞ്ഞുവല്ലോ, വലിയ ബുദ്ധിമുട്ടില്ലാതെ വായിക്കാം എന്നേയുള്ളൂ. (ഗാലക്സിയിലും മറ്റും ഉപയോഗിക്കുന്ന .apk ഫോർമാറ്റ് ഫോണ്ടുകൾ ഇതിൽ പ്രവർത്തിക്കുന്നില്ല. അതിനുള്ള മാർഗ്ഗം ആർക്കെങ്കിലും അറിയുമെങ്കിൽ ദയവായി പങ്കുവെയ്ക്കുക.)

  അഞ്ജലിയോ, തൂലികയോ മറ്റേതെങ്കിലും .ttfഫോണ്ടോ തിരഞ്ഞെടുക്കുക. അതിനെ DroidSansFallback എന്നു റീനേം ചെയ്യുക. തുടർന്ന് പേരുമാറ്റിയ ഈ ഫയൽ sd കാർഡിലേക്ക് കോപ്പി ചെയ്യുക. ഇനി ES File Explorer തുറന്ന് sd കാർഡിൽ നിന്ന് ഈ ഫയൽ കോപ്പി ചെയ്ത്, system > Fonts എന്ന ഫോൾഡറിൽ പേസ്റ്റ് ചെയ്യുക. അപ്പോൾ അതേ പേരിൽ മുൻപുള്ള ഫയൽ മാറ്റട്ടേ എന്നു ചോദിക്കും, മറുപടി നൽകുക.

  ഇതോടെ നമ്മുടെ ഫോൺ മലയാളം കൈകാര്യം ചെയ്യാൻ തുടങ്ങും. ബ്രൗസറോ ഫേസ്ബുക്കോ തുറന്ന് ഫലം അറിയുക.

  Posted by ബാബുരാജ് at Friday, March 30, 2012

 12. ഞാന്‍ ഉപയോഗിക്കുന്നത് Sony Ericsson Xperia Arc S ആണ് . ഈ ഫോണില്‍ ഇതില്‍ ഏതു പ്രകാരമാണ് മലയാളം വായന സാധ്യമാകുന്നത്? android version 4.0.4 ആണ്. Model No. LT18i

  Display യില്‍ Font Size അല്ലാതെ അതിനോടനുബന്ധായതൊന്നും കാണുന്നില്ല

 13. വളരെ ഉപകാരപ്രദമായ ലേഖനം. Samsung Galaxy Ace ല്‍ സുഖകരമായ്‌ പ്രവര്‍ത്തിക്കുന്നു… നന്ദി… ഇനിയും കൂടുതല്‍ മലയാളത്തിന്റെ വളര്ച്ചക്കായ് പ്രവര്‍ത്തിക്കാം…

 14. പ്ലസ്സിലെ ആന്‍ഡ്രോയിഡ – ഐ ഫോണ്‍ അടി കാരണം എല്ലാം പെട്ടെന്ന് പെട്ടെന്ന് അറിയുന്നുണ്ട്. അഖിലന്‍ ഭായി, വളരെ ഉപകാരപ്രദമായ പോസ്റ്റ്‌.. ജീസ്‌ മോന് പെരുത്ത് താങ്ക്സ്…

 15. എന്റെ സാംസംഗ് ഗാലക്സി GT I 9003 ല്‍ kartika ttf ആണ് കിട്ടുന്നത് Akshar കിട്ടുന്നില്ല അത് കാരണം മലയാളം ഫോണ്ട് കാണാന്‍ ഒരു സുഖമില്ല എന്തെങ്കിലും വഴിയുണ്ടോ?

 16. ഫോണ്‍ റൂട്ട് ചെയ്യാതെ മലയാളം വായിക്കാന്‍ എന്തെങ്കിലും സാധ്യതയുണ്ടോ? Samsung Galaxy W (Wonder) പുതിയ അപ്ളിക്കേഷന്‍ (ml Browser) ഇന്സ്ടാല്‍ ചെയ്‌താല്‍ ശരിയാകുമോ?

 17. Hi !

  Could you help me to get Mal on my Andro 4.0.4 phone ? I don’t get “Font Style” menu on my phone

 18. Nexus 4 shows Malayalam without installing Fonts.
  I tried 2 fonts(akshar and kaumudi) in galaxy s2 ,very poor…

  • Have you tried the instructions provided in this website? We haven’t tested it on the device you mentioned. Please install Kaumudi font in your phone and see

 19. ee blogil upayogicha font ethaanu ? Ithu nannaayi vaayikkaan pattunnundu. Baakki fonts onnum ente phonil clear illa.
  Phone: SAMSUNG GALAXY S DOUS

 20. akhilanjee akshar kond malayalam clear aakunnilla.. kaarthika font parihaaramaan enn ivide kandu pls onn ivide upload cheyyumo..

  • Hello ente phone samsang ace GT – 5830 aanu .ithil malayalam font engane download cheythu install cheyyum.

 21. my phone is galaxy y i install this fonts to my phone but cannot read malayalam font.
  its a another type of english font pls
  check it…

 22. ഞാൻ galaxy tab 10.1″ (Android 4.0.3) ഉപയോഗിക്കുന്നു. ഗൾഫ് പീസായതു കൊണ്ടായത് കാരണം മലയാളം വ്യക്തമായി കിട്ടിതെ ആകെ പിരിഞ്ഞാണ് ഉള്ളത്. ആൻഡ്രോയിഡിൽ മലയാളം യുനികോഡ് കിട്ടാൻ എന്ത് ചെയ്യണം.?ആർക്കെങ്കിലും ഒന്ന് സഹായിക്കാനാവുമോ?

 23. Hai I am using sony xperia ion android version 4.04
  Can you help me to get Malayalam font

 24. At least this piece should have been written in Malayalam, considering it is to help how to read in Malayalam in a non-Malayalam supported device 😉

  BTW, my Sony tablet supports Malayalam without any installation, but the Tipo mobile with the same ICS is not supporting Malayalam..

  And Jeemon, I downloaded the kaumudi font apk, but still no use…

 25. പ്രിയ കുട്ടുകാരെ റൂട്ട് ചെയ്യാൻ ഈ പാടൊന്നും ഇല്ല ഒരു ലാപ്ടോപ് അല്ലെങ്കിൽ പേർസണൽ കമ്പ്യൂട്ടറോ ഉണ്ടെകിൽ ഇത് ചെയ്യാം വളരെ എളുപ്പം ആണ് http://www.kingoapp.com/android-root.htm‎ my no 9539766775

 26. എന്റെ പുതിയ സാംസങ്ങ് ഗാലക്സി ടാബ് 3 റ്റി 311 ൽ കൌമുദി ഇൻസ്റ്റാൽ ചെയ്ത് ഫോണ്ട് സ്റ്റൈൽ മാറ്റാൻ ശ്രമിക്കുമ്പോൾ ‘ദിസ് ഫോണ്ട് ഈസ്‌ നോട് അവൈലബിൾ’ എന്ന് പറയുന്നു. ഇൻസ്റ്റാൽ ചെയ്ത ഫോണ്ടുകൾ ലിസ്റ്റ് ചെയ്യുന്നുണ്ട്. വേർഷൻ 4.2.2.
  കൌമുദി ഇടാൻ എന്തെങ്കിലും മാർഗം?

 27. ഞാന്‍ പുതിയതായി ഇറങ്ങിയ പാനസോണിക് P31 വാങ്ങി. അതില്‍ ഫസിബൂകിലും മറ്റും മലയാളം ഫോണ്ട് വായിക്കാന്‍ പറ്റുന്നില്ല. ഈ സൈറ്റില്‍ പറഞ്ഞപോലെ അക്ഷര്‍ യൂണികോഡ് ഫോണ്ട് ഇന്‍സ്റ്റോള്‍ ചെയ്തു.അതിനു ശേഷം സെറ്റിങ്ങില്‍ പോയി displyil പോയി നോക്കിയപ്പോള്‍ ഫോണ്ട് സൈസ് മാത്രമേ ഉള്ളു. ഫോണ്ട് സ്റ്റൈല്‍ കാണാന്‍ പറ്റുന്നില്ല. ഇനിം ഞാന്‍ എന്ത് ചെയ്യണം ഫോണ്ട് സ്റ്റൈല്‍ സെലക്ട്‌ ചെയ്യാന്‍ … പ്ലീസ് ഹെല്പ് മി …

  • താങ്കൾ ഫോൺ റൂട്ട് ചെയ്യേണ്ടി വരും. ഫോൺ റൂട്ട് എന്താണു എങ്ങനെയാണു എന്നൊക്കെയറിയാൻ ഞങ്ങളുടെ https://narayam.in/rooting-unrooting/ എന്ന പോസ്റ്റ് കാണൂ.

 28. my phone is HTC wildfire.there is no option in display settings to change. fonts

 29. my phone is galaxy y duos ഫോണ്ട് സ്റ്റൈല്‍ കാണാന്‍ പറ്റുന്നില്ല. ഇനിം ഞാന്‍ എന്ത് ചെയ്യണം ഫോണ്ട് സ്റ്റൈല്‍ സെലക്ട്‌ ചെയ്യാന്‍ … പ്ലീസ് ഹെല്പ് മി …

 30. Hi!

  Mine is a Gionee Gpad_G2 with JB 4.1.2 (Kernel version – 3.4.5). I’m unable to read Malayalam (regional) font on my phone!!! When I choose a Malayalam keyboard and click a key, only blank spaces appear! But the recipient can perfectly read the Malayalam message that I’ve sent. Several other models of Gionee do not have this strange problem!!!

  Upon googling, I came across a post saying that I’d need to root my phone and then I’d be able to read Malayalam font on it. I tried doing so using Mobogenie and then it said that my phone was successfully rooted. But still, I’m unable to read this font. I’m a non-techie person and I’m stuck with this process. I don’t understand where and how am I going wrong with this!!!

  Today, I came across this website and wanted to try my chance here. It’d be of great help if someone here could explain me the detailed procedure by which I can solve this issue?

  Thanks

  • Once you root your phone you have to install any Malayalam font in it. Then only you will be able to read Malayalam.

 31. ക്രി ningalkku njan type cheyda kri enna aksharathilula thettu ariyam engane anu android phonil nallavannam kri ezudan kaziyuka.

  • ക്രിസ്തു എന്നതിലെ ക്രി ആണെങ്കിൽ നിങ്ങൾ എഴുതിയത് ശരിയാണ്. കൃഷ്ണൻ എന്നതിലെ കൃ ആണുദ്ദേശിക്കുന്നതെങ്കിൽ kR എന്നെഴുതിയാൽ മതി.

 32. നന്ദി… ഞാന്‍ പലതും പലതവണ ട്രൈ ചെയ്തു. ഫോണ്ടുകള്‍ ഇന്‍സ്റ്റാള്‍ ചെയുകയും ചെയ്തു . പക്ഷെ ഡിസ്പ്ലേയില്‍ പോയി ഫോണ്ട് ചേഞ്ച്‌ ചെയ്തില്ലായിരുന്നു. ഇപ്പോള്‍ ഇത് വായിച്ചതിനു ശേഷം ശരിയായി.
  താങ്ക്സ് ..
  പക്ഷെ കൂട്ടക്ഷരങ്ങളും ചില്ലക്ഷരങ്ങളും ശരിയാവുന്നില്ല. എന്റേത് SAMSUNG GALAXY ACE ആണ് നല്ല ഫോണ്ട് ഏതാണെന്ന് പറഞ്ഞുതരാമോ…?

 33. നന്ദി… ഞാന്‍ പലതും പലതവണ ട്രൈ ചെയ്തു. ഫോണ്ടുകള്‍ ഇന്‍സ്റ്റാള്‍ ചെയുകയും ചെയ്തു . പക്ഷെ ഡിസ്പ്ലേയില്‍ പോയി ഫോണ്ട് ചേഞ്ച്‌ ചെയ്തില്ലായിരുന്നു. ഇപ്പോള്‍ ഇത് വായിച്ചതിനു ശേഷം ശരിയായി.
  താങ്ക്സ് ..
  പക്ഷെ കൂട്ടക്ഷരങ്ങളും ചില്ലക്ഷരങ്ങളും ശരിയാവുന്നില്ല. എന്റേത് SAMSUNG GALAXY ACE ആണ് നല്ല ഫോണ്ട് ഏതാണെന്ന് പറഞ്ഞുതരാമോ…?
  suresh

 34. നന്ദി. ഞാന്‍ ഒരുപാട് ട്രൈ ചെയ്തു മടുത്തതാണ്. ഫോണ്ടുകള്‍ ഇന്‍സ്റ്റാള്‍ വരെ ചെയ്തു. പക്ഷെ ദിസ്പ്ലയ്യില്‍ പോയി ചെയ്യേണ്ടത് അറിയില്ലായിരുന്നു. ഇപ്പോള്‍ ഓക്കേ. താങ്ക്സ്. പക്ഷെ കൂട്ടക്ഷരങ്ങളും ചില്ലക്ഷരങ്ങളും ശരിയാവുന്നില്ല. എന്റെ ഫോണ്‍ സാംസങ്ങ് ഗാലക്സി എയ്സ് ആണ്… എന്തുചെയ്യണം. ഇതിനു നല്ല ഫോണ്ട് ഇതാണ്. പറഞ്ഞു തരാമോ..?

  • താങ്കളുടെ ആൻഡ്രോയ്ഡ് ഒ.എസ്. 2.3.x (ജിഞ്ചർബ്രെഡ്) ആണെന്നു കരുതുന്നു. ആൻഡ്രോയ്ഡ് 2.3.x ഫോണുകളിൽ മലയാളം ഡിസ്‌പ്ലെ കൃത്യമായി റെൻഡർ ചെയ്യില്ല. അതിനായി ആൻഡ്രോയ്ഡ് 4.2 മുതൽ മുകളിലേക്കുള്ള ആൻഡ്രോയ്ഡ് പതിപ്പുകൾ ഇൻസ്റ്റാൾ ചെയ്ത ഡിവൈസുകൾ ഉപയോഗിക്കൂ.

  • ഗൂഗ്‌ളിൽ സെർച്ച് ചെയ്താൽ ഓരോ ഫോണും റൂട്ട് ചെയ്യേണ്ട വിവരണങ്ങളും വീഡിയോകളും ലഭിക്കും. അവ സ്വന്തം ഉത്തരവാദിത്വത്തിൽ ഉപയോഗിച്ചു നോക്കൂ. ഓരോ ഫോണും റൂട്ട് ചെയ്യുന്നതു വിവരിക്കുവാൻ പ്രയാസമുണ്ട്.

  • ഗൂഗ്‌ളിൽ സെർച്ച് ചെയ്താൽ ഓരോ ഫോണും റൂട്ട് ചെയ്യേണ്ട വിവരണങ്ങളും വീഡിയോകളും ലഭിക്കും. അവ സ്വന്തം ഉത്തരവാദിത്വത്തിൽ ഉപയോഗിച്ചു നോക്കൂ. ഓരോ ഫോണും റൂട്ട് ചെയ്യുന്നതു വിവരിക്കുവാൻ പ്രയാസമുണ്ട്.

 35. കൌമുദി ഫോണ്ടിന്റെ ഇന്ഗ്ലീഷ് അക്ഷരങ്ങള്‍ റോസ്മേരി ഫോന്റിന്റെ പോലെ ആക്കാന്‍ വല്ല വഴിയും ഉണ്ടോ ? മലയാളം കൌമുദിയിലെ പോലെയും ഇംഗ്ലീഷ് റോസ്മേരി ഫോണ്ട് പോലെയും കിട്ടണം. ഏതു പരീക്ഷണത്തിനും തയ്യാറാണ്. ഫോണ്‍ ഗാലക്സി വൈ ദുവോസ്

  • കൗമുദി ഫോണ്ട് എഡിറ്റ് ചെയ്ത് ഇംഗ്ലീഷ് അക്ഷരങ്ങൾ മാറ്റേണ്ടി വരും.

 36. നോക്കിയ XL – ല്‍ മലയാളം വായിക്കാന്‍ ഈ കാര്യങ്ങള്‍ ചെയ്‌താല്‍ മതിയോ ? അതോ റൂട്ട് ചെയ്യണോ ? ഇത് ചെയ്‌താല്‍ ഫേസ്ബുക്കിലും വാട്ട്സ് ആപ്പിലും മലയാളം വായിക്കാന്‍ സാധിക്കുമോ ?

  • നോക്കിയ XL ഫോണിൽ ഈ രീതി പ്രവർത്തിക്കാൻ സാദ്ധ്യതയില്ല.

 37. how ican read malayalam in my nokia xl there not shon phont style only phont size can helpme

 38. സർ… എന്റെ ഫോണ്‍ alcatel one touch x + ആണ് അതിൽ…..ഫോണ്ട് സ്റ്റൈൽ കാണുന്നില്ല .. whatsapp ആൻഡ്‌ ഗൂഗിൾ ക്രോമ ഇതിൽ മലയാളം വായിക്കാൻ കഴിയുന്നില്ല ..ഒപെര യിൽ മലയാളം വായിക്കാൻ കഴിയുന്നുണ്ട്.. എന്താ പ്രശ്നം? ദയവു ചെയ്തു പറയുമോ?

  • താങ്കളുടെ ഫോൺ ഒ.എസിൽ മലയാളം സപ്പോർട്ട് ഇല്ലാത്തതു കൊണ്ടാണത്. ഫോൺ റൂട്ട് ചെയ്ത് മലയാളം ഫോണ്ടുകൾ ഇൻസ്റ്റാൾ ചെയ്യുകയോ ഫോൺ ഒ എസ് അപ്‌ഗ്രേഡ് ചെയ്യുകയോ ചെയ്താൽ മലയാളം നേരെ വായിക്കാം.

  • ഫോണ്ടുകളുടെ ഇഷ്ടം വ്യക്തികൾക്കനുസരിച്ച് മാറും. ചിലർക്ക് കൗമുദി ഇഷ്ടമാകും, ചിലർക്ക് അഞ്ജലി ഇഷ്ടമാകും ചിലർക്ക് കിറ്റ്കാറ്റ് 4.4.2 മുതൽ ഒ. എസിനോടൊപ്പം ലഭിക്കുന്ന നോട്ടോ സാൻസ് മലയാളം ഇഷ്ടമാകും.

 39. നോക്കിയ xl ഫോണില്‍ മലയാളം വായിക്കാന്‍ പറ്റുന്നില്ല. മലയാളം വായിക്കാന്‍ എന്താ ഒരു മാര്‍ഗ്ഗം

  • മുകളിലെ ചില കമന്റുകൾക്ക് നൽകിയ മറുപടി നോക്കൂ.

 40. Njaa galaxy s3 use cheyyunnu. Ee fots ellam instal cheythu. Font style maattumbol not supported ennu kaanikkunnu… enthayirikkum? Xan u help me? Please…

  Thanks in advance. ..

  • ഗാലക്സി എസ് 3 ഫോണുകൾക്കുള്ള കിറ്റ്കാറ്റ് അപ്ഡേറ്റ് ഇപ്പോൾ ലഭ്യമാണല്ലോ. കിറ്റ്കാറ്റിലേക്ക് അപ്‌ഡേറ്റ് ചെയ്താൽ മലയാളം സ്വതേ തന്നെ ലഭ്യമാകേണ്ടതാണ്.

 41. സർ എന്റെ ഫോണ്‍ nokia XL ആണ് ഇതിൽ മലയാളം സപ്പോർട്ട് ചെയ്യുന്നില്ല എങ്ങനെ ഇൻസ്റ്റോൾ ചെയ്യണം എന്ന്
  പറയാമോ

  • മുകളിലെ ചില കമന്റുകൾക്ക് നൽകിയ മറുപടി നോക്കൂ.

 42. Thank you for this extraordinary font.I have been so dissappointed before when I checked other websites ……………..THANK YOU…………

 43. antroid 4.0.0 whatsapp malayalam fonts shows square boxes how to install malayalam fonts

  • അതിനുള്ള ചില വഴികളാണ് ഈ പോസ്റ്റിൽ പറഞ്ഞിരിക്കുന്നത്. ഇതു വർക്ക് ചെയ്യുന്നില്ലെങ്കിൽ ഫോൺ റൂട്ട് ചെയ്ത് ഫോണ്ട് ഇൻസ്റ്റാൾ ചെയ്യുകയോ ഫോണിലെ ഒ. എസ് കിറ്റ്കാറ്റോ അതിനു മുകളിലുള്ള വേർഷനിലേക്കോ അപ്‌ഗ്രേഡ് ചെയ്യുകയോ വേണം.

 44. font okke ok yaayi(after rooting my hcl me sync 1.0),pakshe malayalam text boarderinulliln povunnu,poornamaayi vaayikkaan pattunnilla,please help.thanks in advance

  • sir,
   ….
   kindly send me details how to install this narayam app in my mobile I did not find in playstore I could not understand it from your website where I can get this fond?
   please do the needfull
   thanking you
   manojthomas

  • അത് ആൻഡ്രോയ്ഡ് ഒ.എസിലെ ഒരു ബഗാണ്. പുതിയ പതിപ്പുകളിൽ ഇത് പരിഹരിച്ചിട്ടുണ്ട്. പുതിയ പതിപ്പിലേക്ക് അപ്ഗ്രേഡ് ചെയ്യാൻ സാധിക്കുമെങ്കിൽ അങ്ങനെ ചെയ്തു നോക്കൂ.

  • അത് ആൻഡ്രോയ്ഡ് ഒ.എസിലെ ഒരു ബഗാണ്. പുതിയ പതിപ്പുകളിൽ ഇത് പരിഹരിച്ചിട്ടുണ്ട്. പുതിയ പതിപ്പിലേക്ക് അപ്ഗ്രേഡ് ചെയ്യാൻ സാധിക്കുമെങ്കിൽ അങ്ങനെ ചെയ്തു നോക്കൂ.

 45. Dear friend… I have rooted my xperia s (LT26i) and i followed all your instructions…but i couldn’t be able to see malayalam….can u please help me to solve this?…thanks !!

  • ഫോൺ റൂട്ട് ചെയ്തെങ്കിൽ പിന്നെ മലയാളം ഫോണ്ട് നേരിട്ടു തന്നെ ഇൻസ്റ്റാൾ ചെയ്താൽ മതി. ഈ വഴി പരീക്ഷിക്കേണ്ടതില്ല.

 46. ഹലോ ബായ് ഈ വെബ് സൈറ്റുകാരന് ഒരായിരംആശംസകളോടെ,
  എന്‍െ പ്രശ്നത്തില്‍ ഇടപെടുമെന്ന പ്രതീക്ഷയോട,
  Ante phone LG-P715 (LG L7 DUAL) ആണ്
  ഇതില്‍ മലയാളം നല്ലോണം സപ്പോര്‍ട്ടാവുന്നില്ല(koumudiyum aksharum…etc allam paranjath pola chaithappol display ila fontil 2 option mathrame ulloo
  mattathonnum varunneyilla….ഞാന്‍എന്ത് ചെയ്യണം????
  Plz help me പ്രതീക്ഷയോടെ ഞാന്‍ കാത്തിരിക്കും

  • ഫോൺ റൂട്ട് ചെയ്ത് ഫോണ്ട് ഇൻസ്റ്റാൾ ചെയ്യുകയോ ആൻഡ്രോയ്ഡ് കിറ്റ്കാറ്റോ,ലോലിപോപ്പോ ഇൻസ്റ്റാൾ ചെയ്യുകയോ വേണ്ടി വരും.

 47. Thanks for these extra ordinary tips.. Malayalam font worked well in my Sony Ericsson Walkman Live WT19 . Its done with rooting.. Thanks so much guys behind this.

  • ഞങ്ങളുടെ വെബ്സൈറ്റ് താങ്കൾക്കുപകരിച്ചു എന്നറിഞ്ഞതിൽ സന്തോഷം.

 48. Sir,

  ഞാന്‍ ഉപയോഗിക്കുന്നത് ALCATEL ONETOUCH FLASH ആണ്.ഞാന്‍ കുറെ മലയാളം FONTS ഒക്കെ ഡൌണ്‍ലോഡ് ചെയ്തു നോക്കി….എന്നിട്ടും ശരിയാകുന്നില്ല..റൂട്ട് ചെയ്യേണ്ടിവരും എന്ന് തോന്നുന്നു….. ALCATEL ONETOUCH FLASH എങ്ങിനെ ആണ് റൂട്ട് ചെയ്യേണ്ടത് എന്ന് ദയവുചെയ്ത് പറഞ്ഞു തരാമോ?

  • https://narayam.in/rooting-unrooting/ എന്ന പോസ്റ്റിൽ പറഞ്ഞതു പോലെ ഓരോ ഫോണും റൂട്ട് ചെയ്യുന്നതെങ്ങനെ എന്നി വിശദീകരിക്കുവാൻ സാദ്ധ്യമല്ല. ഞങ്ങൾ ഗൂഗ്‌ളിൽ തിരഞ്ഞപ്പോൾ ഇതു സംബന്ധിച്ച നിരവധി ലിങ്കുകൾ ലഭിച്ചു. http://goo.gl/v5GPQb ഇതിലേതെങ്കിലും ലിങ്കിൽ പോയി സ്വന്തം ഉത്തരവാദിത്വത്തിൽ റൂട്ട് ചെയ്തു നോക്കൂ.

 49. Im using Nokia xl and is not supporting Malayalam language in any applications im already an super user bt I dont know how to get Malayalam font in nokia xl so please help me if you know the answer give me that in English Thank you

 50. My phone is Nokia X.
  I can’t read malayalam on Facebook.

  can u teach me to root my phone.
  is there any other way to solve this problem

 51. Alcat one tech flash.njan ningal paranjathu poleyum googlil kandathu poleyum.root cheyyan shramichu nadakkunnilla malayalam onnum support cheyyunnilla .plees yenthengilum vayiyundo

  • Dear Anas,
   Ente phonum Same anu..ningalkku Malayalam whats appil vayikkan pattunnundo? if so Pls guide me

 52. My phone is nokia x I cant read malayalam text on whatsapp so I download akshar app from this site bt Icant take font style on my device becz here it is nt available !!

  • This app won’t work in Nokia X phones. Root your phone and install fonts.

 53. its working
  thank you very much
  thank you
  thank you
  thank you

 54. Ente mobile ‘xiaomi Redmi 1s aanu. Athu root cheytha shesham malayalam font kal fonts folderil past cheythu. Ennal font menuvil font style maataanulla option kaanunnilla. Enthu cheyyaan pattum?.
  Pradeekshayode “Saidalavi”

 55. എന്‍റേത് ആന്‍ഡ്രോയിഡ് 4.2.2 ആണ്…ഫോണ്ട് ഇന്‍സ്റ്റാള്‍ ചെയ്തു സെറ്റിംഗ്സില്‍ പോയി മാറ്റാന്‍ ശ്രമിച്ചപ്പോള്‍ ഫോണ്ട് സപ്പോര്‍ട്ട് അല്ല എന്നാണ് കാണിക്കുന്നത്. എനിക്ക് കൗമുദി ഫോണ്ട് ആണ് വേണ്ടത്. ഒന്ന് സഹായിക്കുമോ?

 56. Hey I cant Read malayalam fonts In my phone its PanasonicP31 , can u help me

  • https://narayam.in/rooting-unrooting/ എന്ന പോസ്റ്റിൽ പറഞ്ഞതു പോലെ ഓരോ ഫോണും റൂട്ട് ചെയ്യുന്നതെങ്ങനെ എന്നി വിശദീകരിക്കുവാൻ സാദ്ധ്യമല്ല. ഞങ്ങൾ ഗൂഗ്‌ളിൽ തിരഞ്ഞപ്പോൾ ഇതു സംബന്ധിച്ച നിരവധി ലിങ്കുകൾ ലഭിച്ചു. അവയിലേതെങ്കിലും പരീക്ഷിച്ചു നോക്കൂ.

 57. Thankz.. Ive been trying to get the font for a long time.. Atlast it worked in my phone as u directed even though not so perfect,.. Thank you soo much…

 58. using lg p500 optimus,not supporting malayalam font while using Watsapp. installed akshar app mentioned above.device asked for uninstall and install Watsapp, both done. but problem not resolved, please help

  • താങ്കളുടെ ഫോൺ റൂട്ട് ചെയ്ത് മലയാളം ഫോണ്ടുകൾ ഇൻസ്റ്റാൾ ചെയ്യേണ്ടി വരും. ഫോൺ റൂട്ട് ചെയ്യുന്നതെങ്ങനെ എന്നറിയാൻ https://narayam.in/rooting-unrooting/ എന്ന പോസ്റ്റ് കാണുക.

  • താങ്കളുടെ ഫോൺ റൂട്ട് ചെയ്ത് മലയാളം ഫോണ്ടുകൾ ഇൻസ്റ്റാൾ ചെയ്യേണ്ടി വരും. ഫോൺ റൂട്ട് ചെയ്യുന്നതെങ്ങനെ എന്നറിയാൻ https://narayam.in/rooting-unrooting/ എന്ന പോസ്റ്റ് കാണുക.

 59. ആൻഡ്രോയ്ഡിൽ മലയാളം വായിക്കാനും എഴുതാനുമൊക്കെ ആവുന്നുണ്ട്. എനിക്കറിയേണ്ടത് അതല്ല, ആൻഡ്രോയ്ഡ് ഫോൺ ഇന്റർഫേസ് തന്നെ മലയാളത്തിലാക്കാൻ വല്ല വഴിയുമുണ്ടോ? കംപ്ലീറ്റ് മലയാളം സപ്പോട്ട് ചെയ്യുന്ന ആൻഡ്രോയ്ഡ് ഫോൺ ഏത്ങ്കിലുമുണ്ടോ?

  • സ്യാനോജെൻ എന്ന കസ്റ്റമൈസ്ഡ് റോമിൽ പരീക്ഷണാടിസ്ഥാനത്തിൽ മലയാളം ഇന്റർഫേസ് വരുത്താൻ സാധിക്കും.

 60. സാംസംഗ് സ്റ്റാര്‍ പ്രോ യില്‍ നോട്ടോസാന്‍സ് മലയാളം ഫോണ്ട് കിട്ടാന്‍ വഴിയുണ്ടോ?

  • താങ്കളുടെ ഫോൺ റൂട്ട് ചെയ്ത് മലയാളം ഫോണ്ടുകൾ ഇൻസ്റ്റാൾ ചെയ്യേണ്ടി വരും. ഫോൺ റൂട്ട് ചെയ്യുന്നതെങ്ങനെ എന്നറിയാൻ https://narayam.in/rooting-unrooting/ എന്ന പോസ്റ്റ് കാണുക.

  • താങ്കളുടെ ഫോൺ റൂട്ട് ചെയ്ത് മലയാളം ഫോണ്ടുകൾ ഇൻസ്റ്റാൾ ചെയ്യേണ്ടി വരും. ഫോൺ റൂട്ട് ചെയ്യുന്നതെങ്ങനെ എന്നറിയാൻ https://narayam.in/rooting-unrooting/ എന്ന പോസ്റ്റ് കാണുക.

  • ഇപ്പോൾ മാർക്കറ്റിൽ ലഭിക്കുന്ന ഒട്ടുമിക്ക ഫോണുകളിലും മലയാളം ഡീഫാൾട്ടായി ലഭ്യമാണ്. ഫോണിലുപയോഗിച്ചിരിക്കുന്ന ആൻഡ്രോയ്ഡ് പതിപ്പ് കിറ്റ്കാറ്റ് 4.4 ഓ അതിനു മുകളിലോ ആയിരിക്കുവാൻ ശ്രദ്ധിക്കുക.

 61. Whatsapp malayalam font shows blank..how to install malayalam font in micromax elinkMD708

  • താങ്കളുടെ ഫോൺ റൂട്ട് ചെയ്ത് മലയാളം ഫോണ്ടുകൾ ഇൻസ്റ്റാൾ ചെയ്യേണ്ടി വരും. ഫോൺ റൂട്ട് ചെയ്യുന്നതെങ്ങനെ എന്നറിയാൻ https://narayam.in/rooting-unrooting/ എന്ന പോസ്റ്റ് കാണുക.

  • താങ്കളുടെ ഫോൺ റൂട്ട് ചെയ്ത് മലയാളം ഫോണ്ടുകൾ ഇൻസ്റ്റാൾ ചെയ്യേണ്ടി വരും. ഫോൺ റൂട്ട് ചെയ്യുന്നതെങ്ങനെ എന്നറിയാൻ https://narayam.in/rooting-unrooting/ എന്ന പോസ്റ്റ് കാണുക.

  • താങ്കളുടെ ഫോൺ റൂട്ട് ചെയ്ത് മലയാളം ഫോണ്ടുകൾ ഇൻസ്റ്റാൾ ചെയ്യേണ്ടി വരും. ഫോൺ റൂട്ട് ചെയ്യുന്നതെങ്ങനെ എന്നറിയാൻ https://narayam.in/rooting-unrooting/ എന്ന പോസ്റ്റ് കാണുക.

  • താങ്കളുടെ ഫോൺ റൂട്ട് ചെയ്ത് മലയാളം ഫോണ്ടുകൾ ഇൻസ്റ്റാൾ ചെയ്യേണ്ടി വരും. ഫോൺ റൂട്ട് ചെയ്യുന്നതെങ്ങനെ എന്നറിയാൻ https://narayam.in/rooting-unrooting/ എന്ന പോസ്റ്റ് കാണുക.

 62. sir
  nhan ente phone root cheythitundd
  ennalum athil Malayalam font full kaanunilla
  ente phone huawei Y600-U20 (4.2.2)

 63. thanks…good work..am very happy for ur help….get solved a big doubt..keep going . god bless u…

 64. Ente phone nokia x aanu athil malayalam language kittunnilla enthenkilum idea undenkil paranju thaa plsss

 65. Ente phone LG Magna aanu.Ithil enik phone language Malayalam aakkanam but ithil Malayalam illa.
  Enthenkilum vazhiyundo

 66. എന്റെ HTC Desire 830 ആണ്, അതിൽ ഈ മെത്തോട് ഉപയോഗിച്ചിട്ടും ശെരിയാവുന്നില്ല, കൂട്ടക്ഷരങ്ങളെല്ലാം രണ്ടായി ആണ് വരുന്നത്, ഉദാ: ക്ക (ക് ക), ത്ത (ത് ത).

  ഇത് ശെരിയാവാൻ എന്താണ് ചെയ്യേണ്ടത് ??

  മറുപടി harshtactvfx@gmail.com

Leave a Reply

Your email address will not be published. Required fields are marked *