എന്താണു ആൻഡ്രോയ്ഡ് റൂട്ടിംഗ് ?

Rootആൻഡ്രോയ്ഡ് സ്മാർട്ട്ഫോണുകൾ ഉപയോഗിക്കുന്ന പലരും കേട്ടിരിക്കാൻ സാദ്ധ്യതയുള്ള ഒരു പദമാണു ആൻഡ്രോയ്ഡ് റൂട്ടിംഗ്. പക്ഷെ, മിക്കവർക്കും റൂട്ടിംഗ് എന്താണെന്നോ അതെങ്ങനെയാണു ചെയ്യുന്നതു എന്നതിനെക്കുറിച്ചോ ധാരണകളൊന്നുമില്ല. അതുകൊണ്ടു തന്നെ പലരും അതിനു മിനക്കെടാറുമില്ല. നാരായത്തിന്റെ വെബ്സൈറ്റിലും, ഫേസ്ബുക്ക് പേജിലും മറ്റും എന്താണു റൂട്ടിംഗ് എന്ന ചോദ്യവുമായി പലരും ഞങ്ങളെയും ബന്ധപ്പെട്ടിട്ടുണ്ട്.

ഈ ലേഖനം ആൻഡ്രോയ്ഡ് റൂട്ടിംഗ് എന്താണെന്ന് എന്നതിനെക്കുറിച്ചുള്ള ഒരു പ്രാഥമിക ധാരണയും, റൂട്ടിംഗ് കൊണ്ടുള്ള ഗുണവശങ്ങളും, ദോഷവശങ്ങളും നിങ്ങളിലേക്കെത്തിക്കുവാനുമാണു ശ്രമിക്കുന്നത്. ഈ ലേഖനത്തിൽ ഒരു ആൻഡ്രോയ്ഡ് ഫോൺ എങ്ങനെയാണു റൂട്ട് ചെയ്യുക എന്നതിനെക്കുറിച്ചു പ്രതിപാദിക്കുന്നില്ല. ഓരോ ഫോണിന്റെയും റൂട്ടിംഗ് രീതികൾ ഫോൺ നിർമ്മാതാക്കളെയും, ആൻഡ്രോയ്ഡ് വേർഷനും മാറുന്നതിനനുസരിച്ച് വ്യത്യസ്തമായിരിക്കും എന്നുള്ളതു കൊണ്ടു തന്നെ എല്ലാ ഫോണുകൾക്കും അനുയോജ്യമായ രീതിയിലുള്ള ഒരു റൂട്ടിംഗ് രീതി നിർദ്ദേശിക്കുവാൻ സാദ്ധ്യമല്ല.

എന്താണു റൂട്ടിംഗ്?

സാങ്കേതികമായി പറഞ്ഞാൽ ആൻഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ സാധാരണ ചെയ്യാൻ കഴിയാത്ത പ്രവൃത്തികൾ ചെയ്യാൻ കഴിയുന്ന സൂപ്പർ യൂസർ (റൂട്ട് ) പ്രിവിലേജസ് നൽകുന്ന പ്രവൃത്തിയാണു റൂട്ടിംഗ്. മനസിലാക്കാൻ പ്രയാസമുണ്ടോ? താഴെ കുറച്ചു കൂടി ഭംഗിയായി ഇക്കാര്യങ്ങൾ വിശദീകരിക്കുന്നുണ്ട്. വായിച്ചു നോക്കൂ.

നിങ്ങളുടെ കമ്പ്യൂട്ടറിൽ വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുമ്പോൾ ചില സോഫ്റ്റ്‌വെയറുകൾ ഇൻസ്റ്റാൾ ചെയ്യുമ്പോൾ അഡ്മിനിസ്ട്രേറ്റർ പെർമിഷൻ ചോദിക്കാറില്ലേ? അങ്ങനെയുള്ള അവസരങ്ങളിൽ നമ്മൾ സാധാരണ അഡ്‌മിൻ പാസ്‌വേഡുകൾ നൽകി ആ സോഫ്റ്റ്‌വെയറുകൾ ഇൻസ്റ്റാൾ ചെയ്യുകയാണല്ലോ പതിവ്. ഇതുപോലെ ആൻഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ ചെയ്യുവാൻ ചില പ്രത്യേക മാറ്റങ്ങൾ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ വരുത്തേണ്ടതുണ്ട്. ഈ പ്രവൃത്തിയാണു റൂട്ടിംഗ്.

മുകളിൽ നൽകിയ വിൻഡോസ് ഉദാഹരണം കൃത്യമായ ഉദാഹരണമല്ലെങ്കിൽ കൂടി നിങ്ങൾക്ക് ആശയം പിടികിട്ടിയെങ്കിൽ വളരെ നല്ല കാര്യം. നിങ്ങളൊരു ഗ്നു/ലിനക്സ് അല്ലെങ്കിൽ മാക് ഉപയോക്താവാണെങ്കിൽ കുറേക്കൂടി എളുപ്പത്തിൽ ഇക്കാര്യങ്ങൾ വിശദീകരിക്കാം. നിങ്ങൾക്ക് റൂട്ട് എന്ന പദം സുപരിചിതമായിരിക്കും. അല്ലേ? ലിനക്സിലും മറ്റും ചില കമാന്റുകൾ പ്രവർത്തിക്കണമെങ്കിൽ su എന്നു നൽകി റൂട്ട് പാസ്‌വേഡ് അടിച്ചതിനു ശേഷം കമാന്റുകൾ നൽകാറുണ്ടല്ലോ.

ലിനക്സ് അധിഷ്ഠിതമായുള്ള ഒരു ഓപ്പൺ സോഴ്സ് സോഫ്റ്റ്‌വെയറാണു ആൻഡ്രോയ്ഡ് എന്നു ഏവർക്കും അറിവുള്ളതാണല്ലോ. പക്ഷെ സാധാരണ ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിലേതുപോലെ റൂട്ട് പെർമിഷൻ നിങ്ങൾക്ക് നേരിട്ടു ലഭിക്കുകയില്ല. ആൻഡ്രോയ്ഡ് സ്മാർട്ട്ഫോണുകൾ ഉപയോഗിക്കുന്നവർ ശ്രദ്ധിച്ചിട്ടുണ്ടാകും അതു വാങ്ങുമ്പോൾ തന്നെ അതിൽ ചില അപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടാകും. അവയിൽ പലതും നിങ്ങൾക്ക് ആവശ്യമായിരിക്കില്ല(ബ്ലോട്ട്‌വെയർ എന്നാണു ഇത്തരം അപ്ലിക്കേഷനുകൾ അറിയപ്പെടുന്നത്). പക്ഷെ അവ അൺ ഇൻസ്റ്റാൾ ചെയ്യാൻ നോക്കിയാൽ അതിനു സാധിക്കുകയുമില്ല. ഇങ്ങനെയുള്ള അപ്ലിക്കെഷനുകൾ അൺ ഇൻസ്റ്റാൾ ചെയ്യാൻ റൂട്ട് പെർമിഷൻ/ അഡ്‌മിനിസ്ട്രേറ്റർ പെർമിഷൻ ആവശ്യമാണു്. അതു പോലെ ഫോണിൽ പുതിയ ഫോണ്ടുകൾ ഇൻസ്റ്റാൾ ചെയ്യുന്നതിനും, ഫോൺ മുഴുവനായി ബാക്കപ്പ് എടുക്കുന്നതിനും ഒക്കെ അഡ്‌മിനിസ്ട്രേറ്റർ പ്രിവിലേജസ് ആവശ്യമാണു്.

റൂട്ടിംഗ് കൊണ്ടുള്ള പ്രയോജനങ്ങൾ

ഒരു ആൻഡ്രോയ്ഡ് ഫോൺ റൂട്ട് ചെയ്തു കഴിഞ്ഞാൽ അതിലെ ഏതൊരു ഫയലും എഡിറ്റ് ചെയ്യുന്നതിനും, ഒഴിവാക്കുന്നതിനും എല്ലാം സാധിക്കും. ഇതുകൊണ്ട് നിരവധി ഗുണങ്ങളുണ്ട്. അതു പോലെ ദോഷങ്ങളുമുണ്ട്. ആദ്യം നമുക്ക് ഫോൺ റൂട്ട് ചെയ്യുന്നതു കൊണ്ടുള്ള ഗുണങ്ങൾ പരിശോധിക്കാം.

1 . അനാവശ്യമായമായ അപ്ലിക്കേഷൻ ഫോണിൽ നിന്ന് ഒഴിവാക്കി ഫോൺ മെമ്മറി വർദ്ധിപ്പിക്കാം.

2. ഫോൺ മെമ്മറി കൂടുതലായി ഉപയോഗിക്കുന്ന അപ്ലിക്കേഷനുകൾ മെമ്മറി കാർഡിലേക്കു മാറ്റാം.

3. ഫോണിൽ മലയാളം ഫോണ്ടില്ലാത്തവർക്ക് അതു ഇൻസ്റ്റാൾ ചെയ്യാം. അതുവഴി എല്ലാ അപ്ലിക്കേഷനുകളിൽ നിന്നും മലയാളം വായിക്കാം.

4. കസ്റ്റം റോമുകൾ (CUTOM ROM) ഇൻസ്റ്റാൾ ചെയ്യാം. ആൻഡ്രോയ്ഡിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലുള്ള ന്യൂനതകൾ പരിഹരിച്ച് അവയിൽ കൂടുതൽ സൗകര്യങ്ങൾ ഉൾപ്പെടുത്തി ചില സ്വതന്ത്ര ഗ്രൂപ്പുകൾ ഇറക്കുന്ന ആൻഡ്രോയ്ഡ് പതിപ്പുകളാണു കസ്റ്റം റോമുകൾ. സ്യാനോജെൻമോഡ്(cyamogenMod), MIUI, എന്നിവ ചില കസ്റ്റം റോമുകളാണു്. ഇവയെക്കുറിച്ച് വിശദമായി പിന്നീട് മറ്റൊരു പോസ്റ്റിലെഴുതാം. ഇവ ഇൻസ്റ്റാൾ ചെയ്യണമെങ്കിൽ ഫോൺ റൂട്ട് ചെയ്യേണ്ടതുണ്ട്.

5. ഫോണിന്റെ കേർണൽ സ്പീഡ് മാറ്റുന്നതിനും, ക്ലോക്ക് സ്പീഡ് മാറ്റുന്നതിനും മറ്റും റൂട്ടിംഗ് ആവശ്യമാണു്.

6. ചില അപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്യുന്നതിനു ഫോൺ റൂട്ട് ചെയ്യേണ്ടതുണ്ട്. ഉദാഹരണം: Nandroid Manager നിങ്ങളുടെ ഫോണിലുള്ള മുഴുവൻ ഫയലുകളുടേയും ബാക്കപ്പ് എടുക്കുന്നതിനു ഈ അപ്ലിക്കേഷൻ സഹായകരമാണു്. പക്ഷെ ഈ അപ്ലിക്കേഷൻ റൂട്ട് ചെയ്ത ആൻഡ്രോയ്ഡ് ഫോണുകളിൽ മാത്രമേ പ്രവർത്തിക്കൂ. Greenify, Titanium backup, DataSync, Screencast Video recorder, Wireless Tether തുടങ്ങിയ പല അപ്ലിക്കേഷനുകളും റൂട്ട് ചെയ്ത ആൻഡ്രോയ്ഡ് ഫോണിൽ മാത്രമേ പ്രവർത്തിക്കൂ.

റൂട്ടിംഗ് കൊണ്ടുള്ള ദോഷങ്ങൾ

റൂട്ടിംഗ് കൊണ്ട് പല ഗുണങ്ങളുമുണ്ട് എന്നു കേട്ടപ്പോഴേ ഫോൺ റൂട്ട് ചെയ്യാനുള്ള വഴികൾ അന്വേഷിച്ചു തുടങ്ങിയോ? ഒരു നിമിഷം കൂടെ കാത്തിരിക്കൂ. നിങ്ങളുടെ ഫോൺ റൂട്ടിംഗ് ചെയ്യുന്നതിനു മുൻപ് അതു കൊണ്ടുള്ള ദോഷങ്ങൾ കൂടെ വായിച്ചു നോക്കിയ ശേഷം സ്വന്തം ഇഷ്ടപ്രകാരം മാത്രം റൂട്ടിംഗ് നടത്തുക.

1. റൂട്ട് ചെയ്താൽ ഫോണിന്റെ manufacture warranty നഷ്ടപ്പെടും. മിക്ക ഫോൺ നിർമ്മാതാക്കളും റൂട്ട് ചെയ്ത ഫോണുകൾക്ക് എന്തെങ്കിലും പ്രശ്നങ്ങൾ പറ്റിയാൽ അതിനുള്ള സഹായങ്ങൾ ലഭ്യമാക്കാറില്ല. പക്ഷെ ഗൂഗ്‌ളിൽ മറ്റും തിരഞ്ഞാൽ നിങ്ങൾക്ക് സഹായം ലഭിച്ചേക്കും. അതു കൊണ്ട് മൂന്നു വട്ടം ആലോചിച്ചതിനു ശേഷം മാത്രം റൂട്ട് ചെയ്യുക.

2. ഫോൺ ഇഷ്ടികക്കു തുല്യമായേക്കാം: അതെ ചിലപ്പോൾ റൂട്ട് ചെയ്താൽ ഫോൺ ഇഷ്ടികക്കു ത്യല്യമായേക്കും. ഇംഗ്ലീഷിൽ പ്രചരമുള്ളൊരു പദമാണു Bricking എന്നത്. അതായത് റൂട്ട് ചെയ്യുമ്പോൾ ചിലപ്പോൾ എന്തെങ്കിലും അബദ്ധങ്ങൾ പറ്റിയാൽ ഒരിക്കലും പരിഹരിക്കാനാവാത്ത വിധം നിങ്ങളുടെ ഫോൺ ഉപയോഗ ശൂന്യമായ ഒരു ഇഷ്ടിക മാത്രമായി മാറാൻ സാദ്ധ്യതയുണ്ട്!!

3. സെക്യൂരിറ്റി പ്രശ്നങ്ങൾ: ആൻഡ്രോയ്ഡ് ഫോണുകൾ സാധാരണ അൺറൂട്ട് (റൂട്ട് ചെയ്യുന്നതിന്റെ നേരെ എതിരായുള്ള പ്രവൃത്തിയാണു അൺറൂട്ടിംഗ്) ചെയ്തു ഉപയോക്താക്കളിലേക്കെത്തിക്കുന്നതിനുള്ള പ്രധാന കാരണം ഫോണിന്റെ സുരക്ഷയുമായി ബന്ധപ്പെട്ടാണു്. റൂട്ട് ചെയ്ത ഫോണുകളിൽ മാൽവെയർ, ആഡ്‌വെയർ തുടങ്ങിയ ദുഷ്ടപ്രോഗ്രാമുകൾ എളുപ്പത്തിൽ ബാധിക്കാനിടയുണ്ട്. റൂട്ട് ചെയ്ത ഫോണിൽ ഒരു മാൽവെയർ പ്രവർത്തിച്ചാൽ അതിനു സിസ്റ്റത്തിലെ എല്ലാ ഫയലുകളും സന്ദർശിക്കുവാനും അതുവഴി നിങ്ങളുടെ ഫോൺ അപകടത്തിലാകാനും സാദ്ധ്യതയുണ്ട്.

ശരി, മുകളിൽ പറഞ്ഞ പ്രശ്നങ്ങളൊന്നും നോക്കാതെ ഫോൺ റൂട്ട് ചെയ്യാൻ ഞാൻ തയ്യാറാണു്. പക്ഷെ, എന്റെ ഫോൺ എങ്ങനെ റൂട്ട് ചെയ്യും?

എന്റെ ഫോൺ റൂട്ട് ചെയ്യാൻ ഞാൻ തയ്യാറാണു്. പക്ഷെ എങ്ങനെ?

നേരത്തെ പറഞ്ഞതു പോലെ ഓരോ ഫോണിന്റെയും റൂട്ടിംഗ് രീതികൾ വ്യത്യസ്തമാണു്. നിങ്ങളുടെ ഫോൺ റൂട്ട് ചെയ്യുന്നതിനുള്ള വിശദവിവരങ്ങൾ xda developers ഫോറത്തിലും android community ഫോറത്തിലും ലഭിച്ചേക്കും. അല്ലെങ്കിൽ ഗൂഗ്‌ളിൽ <നിങ്ങളുടെ ഫോൺ മോഡൽ> root എന്നു നൽകിയാലും വിശദവിവരങ്ങൾ ലഭിക്കും. എന്നിട്ടും ലഭിച്ചില്ലെങ്കിൽ ഈ പോസ്റ്റിനു കമന്റിടൂ. ഞങ്ങൾ സഹായിക്കാം.

നേരത്തെ അൺറൂട്ട് എന്നൊരു പദം സൂചിപ്പിച്ചല്ലോ. റൂട്ട് ചെയ്ത ഫോണുകൾ അൺറൂട്ട് ചെയ്യുന്നതെങ്ങനെയാണു്? റൂട്ടിങ്ങ് പോലെ തന്നെ അൺറൂട്ടിംഗും ഓരോ ഫോണുകളിലും വ്യത്യസ്തമാണു്. അതിനായും മുകളിൽ നൽകിയ ഫോറങ്ങളേയോ, ഗൂ‌ഗ്‌ളിനെയോ ആശ്രയിക്കാം.

നിങ്ങളുടെ ഫോൺ റൂട്ട് ചെയ്ത് എന്തെങ്കിലും പ്രശ്നങ്ങൾ സംഭവിച്ചാൽ അവയുടെ എല്ലാ ഉത്തരവാദിത്വവും നിങ്ങൾക്കു മാത്രമായിരിക്കും. ഈ വെബ്സൈറ്റിനോ ലേഖകനോ ഒരുത്തരവാദിത്വവും  ഉണ്ടായിരിക്കുന്നതല്ല.   :)

ഈ പോസ്റ്റിനെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങളും, നിർദ്ദേശങ്ങളും, വിമർശനങ്ങളും കമന്റായി ഇടുമല്ലോ.

ചിത്രത്തിനു കടപ്പാട്: xda developers forum

Share Button

Anoop

59 Comments

  • എന്റെ ആകാശ് ടാബ്ലാറ്റില്‍ മലയാളം വായിക്കാന്‍ കഴിയുന്നില്ല. മലയാളം യൂണികോഡ് ഫോണ്ടുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നത് എങ്ങിനെയാണ്.

   • നാരായത്തിലെ https://narayam.in/read-malayalam-in-android/ എന്ന പോസ്റ്റ് നോക്കൂ. ഇതുവെച്ച് ഫോണ്ട് ഇൻസ്റ്റാൾ ചെയ്യാൻ സാധിക്കുന്നില്ലെങ്കിൽ ഫോൺ റൂട്ട് ചെയ്ത് ഫോണ്ട് ഇൻസ്റ്റാൾ ചെയ്യണം. അതിനു കഴിയുന്നില്ലെങ്കിൽ ഓപ്പറ മിനി വെച്ച് മലയാളം വായിക്കാം. അതെങ്ങനെയെന്നറിയാൻ https://narayam.in/malayalam-via-operamini/ എന്ന പോസ്റ്റ് കാണൂ.

 1. Anoop,
  I just rooted my tab, now i wanna uninstall the bloatwares, and transfer some application to SD card. Please advise the easiest way or best apps,

 2. “ഗ്നു/ലിനക്സ് അധിഷ്ഠിതമായുള്ള ഒരു ഓപ്പൺ സോഴ്സ് സോഫ്റ്റ്‌വെയറാണു ആൻഡ്രോയ്ഡ് എന്നു ഏവർക്കും അറിവുള്ളതാണല്ലോ”

  Android is based on just Linux. Not GNU/Linux :)

 3. micromax funbook talk p362 tablet റൂട്ട് ചെയ്യുന്നത് എങ്ങിനെയാണ്‌ …….?

 4. Samsung galaxy s2GT I9100 enghaneyaanu root cheyyunathe malayalathil onnu vishatheekarikkamo

 5. Android phone update cheyounthinano rooting ennu parayounathe ex android ice cream sandwich, jelly beans 4.1.2 new kit kat ithano

 6. ഞാന്‍ എന്‍റെ Samasung Galaxy Ace root ചെയ്ത ശേഷം അതിന്‍റെ framework ല്‍ ഒരുപാടു മറ്റം വരുത്തി അതില്‍ തൃപ്തി പെടാതെ ഞാന്‍ എന്‍റെ Ace അണ്ട്രോയിട് 2.3.6 എന്ന വെര്‍ഷനില്‍ നിന്നും അണ്ട്രോയിട് 4.1.1 JELLYBLAST ലേക്ക് upgrade ചെയ്തു.അതില്‍ എനിക്ക് ത്രിപ്തി ആയി പക്ഷേ എന്‍റെ ഫോണ്‍ ഇപ്പോള്‍ headset support ചെയ്യുന്നില്ല.പകരം soundbout softwear ഉപയോഗിച്ചാന് ഞാന്‍ headset ഉപയൊഗികുന്നത്.soundbout ഇല്ലാതെ എങനെ headset ഉപയോഗിക്കാം
  Pleeeeees Help me

 7. how to update S2 GT-19100G version 4.0.4 to new version ? i need to root before updating? i tried through kies

 8. ഞാൻ റൂട്ട് ചെയ്തു പക്ഷെ എനിക്ക് സൌണ്ട് ഹെഡ് ഫോണിൽ ലഭിക്കുന്നില്ല .. മാത്രമല്ല whatsapp
  വോയിസ്‌ നോട്ട് എനിക്ക് കേള്കാനും പറ്റുന്നില്ല ,, help me

 9. ഞാൻ റൂട്ട് ചെയ്തു.jellyblast കയറ്റി . പക്ഷെ എനിക്ക് സൌണ്ട് ഹെഡ് ഫോണിൽ ലഭിക്കുന്നില്ല .. മാത്രമല്ല whatsapp
  വോയിസ്‌ നോട്ട് എനിക്ക് downloading പറ്റുന്നില്ല ,, help me

 10. I have a new NokiaX android phone, But i cannot read malayalam fonts in facebook. its coming like squares….
  Newshunt application is working properly
  somebody help plssssss

 11. Anoop anno plz help meee.!
  എന്‍റെ galexy y ല്‍ ഞാന്‍ java emulaterആയ jbed.apk install ചെയ്യതൂ.!
  ഏകദേഷം എല്ലാം ഒപ്പിച്ചൂ…
  പക്ഷേ install ചെയ്യുന്ന java appsന്‍റെ soun d മ്രതമുണ്ട് graphics ക്ളീയര്‍ അല്ല.!മൊത്തം വെട്ടലുപോലാ….!
  PLZ Help me ആശനേ…!
  ഇപ്പോ repley തരാറില്ലേ.????

  • ക്ഷമിക്കണം. ഇങ്ങനെ ഫോൺ സ്പെസിഫിക്കായ പ്രശ്നങ്ങളിൽ സഹായം ചെയ്യുന്നതിൽ പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ട്. ഇന്റർനെറ്റിലെ ഫോറങ്ങളിലോ മറ്റോ സഹായം അഭ്യർത്ഥിക്കൂ.

 12. My phone Samsung galaxy GT i9003 Android Ver 2.3.6 engane aanu rooting cheyyuka pls help

  • ഗൂഗ്‌ളിൽ സെർച്ച് ചെയ്താൽ ഓരോ ഫോണും റൂട്ട് ചെയ്യേണ്ട വിവരണങ്ങളും വീഡിയോകളും ലഭിക്കും. അവ സ്വന്തം ഉത്തരവാദിത്വത്തിൽ ഉപയോഗിച്ചു നോക്കൂ. ഓരോ ഫോണും റൂട്ട് ചെയ്യുന്നതു വിവരിക്കുവാൻ പ്രയാസമുണ്ട്.

  • ഗൂഗ്‌ളിൽ സെർച്ച് ചെയ്താൽ ഓരോ ഫോണും റൂട്ട് ചെയ്യേണ്ട വിവരണങ്ങളും വീഡിയോകളും ലഭിക്കും. അവ സ്വന്തം ഉത്തരവാദിത്വത്തിൽ ഉപയോഗിച്ചു നോക്കൂ. ഓരോ ഫോണും റൂട്ട് ചെയ്യുന്നതു വിവരിക്കുവാൻ പ്രയാസമുണ്ട്.

 13. alcatel one touch x + ഫോണിൽ whats അപ്പ് ഇല മലയാളം കിട്ടാൻ എന്ത് ചെയ്യണം? ദയവായി പറയാമോ?

  • ഫോൺ റൂട്ട് ചെയ്ത് ഫോണ്ട് ഇൻസ്റ്റാൾ ചെയ്യുകയോ ആൻഡ്രോയ്ഡ് പുതിയ വേർഷനിലേക്ക് അപ്ഗ്രേഡ് ചെയ്യുകയോ ചെയ്യണം.

 14. വിവരങ്ങൾ നന്നായി.
  പുതിയ ആൻഡൊയ്ഡ്‌ വിവരങ്ങൾ ഉണ്ടെങ്കിൽ ഇ മെയിൽ അല്ലെങ്കിൽ വാട്ട്സ്‌ ആപ്പ്‌ ചെയ്യുക.
  9497426138,

  • ഗൂഗ്‌ളിൽ സെർച്ച് ചെയ്താൽ ഓരോ ഫോണും റൂട്ട് ചെയ്യേണ്ട വിവരണങ്ങളും വീഡിയോകളും ലഭിക്കും. അവ സ്വന്തം ഉത്തരവാദിത്വത്തിൽ ഉപയോഗിച്ചു നോക്കൂ. ഓരോ ഫോണും റൂട്ട് ചെയ്യുന്നതു വിവരിക്കുവാൻ പ്രയാസമുണ്ട്.

 15. റൂട്ട് ചെയ്യുമ്പോൾ എന്താണ് സംഭവിക്കുന്നത്? ഡെസ്ക്ടോപ്പ് പിസിയിലൊക്കെ ഒരു പാട് മാറ്റങ്ങൾ വരുത്തിയ വിൻഡോസ് സി.ഡികൾ ഇൻസ്റ്റാൾ ചെയ്യാൻ വേണ്ടി നെറ്റിൽ ലഭ്യമാണല്ലോ. അതുപോലെ ആണോ റൂട്ട് ചെയ്യുമ്പോൾ ആൻഡ്രോയ്ഡ് ഇൻസ്റ്റാൾ ആവുന്നത്.

 16. Alcatil one tech flash. Ellaa vayikkum njan root cheyyan shramichu. Ithil Malayalam sapport cheyyunnilla yentankilum vayi paranju tharumo

 17. Ente Samsung Galaxy Note 3 Neo ippol Wifi on akunnilla enthu pattiyathanu engane pariaharikkam plz hep me……….

  • ഫോൺ ഫാക്റ്ററി റീസെറ്റ് ചെയ്തു നോക്കൂ. ചിലപ്പോൾ ശരിയായേക്കും. എന്നിട്ടും ശരിയായില്ലെങ്കിൽ സാംസങ്ങ് കസ്റ്റമർ കെയർ സെർവ്വീസ് സെന്ററുമായി ബന്ധപ്പെടൂ.

 18. entte phone huawai y520 yann ethin eth root app vendath enn paragh tharamo

 19. എന്റെ huwei മലയാളം വായിക്കാനകുന്നുണ്ടെങ്കിലും ടൈപ്പ് ചെയ്യാനാവുന്നില്ല. ഇൻഡിക് കീബോർഡ് പോലുള്ളവ ഇൻസ്റ്റാൾ ചെയ്തു നോക്കിയെങ്കിലും ഭാഷകളുടെ ലിസ്റ്റിൽ മലയാളം കാണുന്നില്ല. ഒരു പരിഹാരം പറയാമോ

 20. Ente phone samsung galaxy y(GT-S5360) anu.enikk phone root cheyyan sadhikkunnilla.njan root master anu use cheythath

 21. I just root my tab funbook elink md708…but I can’t read malayalam font in whatsapp

 22. Sony xperia z എങ്ങിനെ ആണ് റൂട്ട് ചെയ്യുന്നത് പറയാമോ

 23. Haii…admin..ninghal android enthusiasist s inn whatsappil oru group thudanghamo..group already undenkil enne add cheyyamo?
  +918489531373

 24. എന്റെ ഫോണില് റൂട്ട് ആകുന്നില്ല. kingroot,iroot,framaroot അങ്ങിനെ ഒരുവിധ എല്ലാ ആപ്പസും നോക്കി but work ആകുന്നില്ല. please help me sir, my phone micromax a120

 25. ഒരു സംശയം ചോദിച്ചോട്ടെ, ഓഡിയോ മാനേജർ ൽ ഹൈഡ് ചെയ്തു വച്ച ഫയൽസ് ഇപ്പൊ കാണുന്നില്ല. ഞാൻ അത് സ്വാമേധയാ ഡിലീറ്റ് ചെയ്തിട്ടില്ല. ഇനി അവ തിരിച്ചു കിട്ടാൻ എന്താ ഞാൻ ചെയ്യേണ്ടത്?

 26. എന്റെ iball slide tablet model 3G 6095-Q700 എങ്ങനെയാണ് റൂട്ട് ചെയ്യുക

 27. എന്റെ micromax a067 mobile root ചെയ്യാന്‍ പറ്റാത്തത് എന്തുകൊണ്ടാണ്

 28. എന്റെ മൊബൈൽ GT9105 s2 ആണ് ആദിൽ ഞാൻ റൂട്ട് ചെയ്യാൻ ശ്രമിച്ചു പൂർണമായും കഴിജില്ല നിങ്ങൾക്ക് സഹായിക്കാൻ പറ്റുമോ
  ഞാൻ കിംഗ് റൂട്ട് ഉപയോഗിച്ച് റൂട്ടുചെയ്തു ശരിയായില്ല ഹെല്പ് പ്ളീസ്

 29. എന്റെ മൊബൈൽ GT9105 s2 ആണ് ആദിൽ ഞാൻ റൂട്ട് ചെയ്യാൻ ശ്രമിച്ചു പൂർണമായും കഴിജില്ല നിങ്ങൾക്ക് സഹായിക്കാൻ പറ്റുമോ
  ഞാൻ കിംഗ് റൂട്ട് ഉപയോഗിച്ച് റൂട്ടുചെയ്തു ശരിയായില്ല ഹെല്പ് പ്ളീസ് whata app help 9494959695 help me

 30. പോസ്റ്റ് നന്നായിരിക്കുന്നു. റൂട്ട് നെ കുറിച്ചുള്ള എല്ലാ സംശയങ്ങളും ഇവിടെ തീർന്നു.
  ഒരുപാട് നന്ദി. ഇനിയും നല്ല നല്ല പോസ്റ്റുകൾ പ്രദീക്ഷിക്കന്നു

 31. Hy….sir…
  My phone is SAMSUNG GALAXY J3 06
  എനിക്ക് large obb file ഉള്ള games internal storage ൽ നിന്ന് മാത്രമാണ് play ചെയ്യാൻ പറ്റുന്നത്. So how to run obb games in external card. Without rooting… please… help me.?

Leave a Reply

Your email address will not be published. Required fields are marked *