ആൻഡ്രോയ്ഡിൽ മലയാളത്തിലെഴുതാൻ ഇനി വരമൊഴിയും

ആൻഡ്രോയ്ഡിൽ മലയാളം വായിക്കുന്നതിനെക്കുറിച്ചും, എഴുതുന്നതിനെക്കുറിച്ചും മുൻപത്തെ പോസ്റ്റുകളിൽ വായിച്ചുവല്ലോ! ഇവിടെ നമുക്ക്  കമ്പ്യൂട്ടറുകളിൽ മലയാളം എഴുതുന്നതിനു ഉപയോഗിക്കുന്ന ജനപ്രീതി നേടിയ അപ്ലിക്കേഷനായ വരമൊഴിയുടെ ആൻഡ്രോയ്ഡ് പതിപ്പിനെക്കുറിച്ച് നോക്കാം.

ലിപിമാറ്റരീതിപ്രകാരം കമ്പ്യൂട്ടറിൽ മലയാളമെഴുതാനുപയോഗിക്കുന്ന സ്വതന്ത്രവും സൗജന്യവുമായ ഒരു സോഫ്റ്റ്‌വെയറാണ് വരമൊഴി. ഇംഗ്ലീഷ് കീബോർഡുപയോഗിച്ച് മലയാളമെഴുതാൻ വികസിപ്പിച്ച ആദ്യകാല ലിപിമാറ്റ സോഫ്റ്റ്‌വെയറിന്റെ ഉപജ്ഞാതാവ്  സി.ജെ. സിബു ആണ്. ഈ സോഫ്റ്റ്‌വെയറിന്റെ ആൻഡ്രോയ്ഡ് പതിപ്പ് തയ്യാറാക്കിയത് ജീസ്‌മോൻ ജേക്കബ് ആണു്.

qrcode

മൊഴി സ്കീം അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന വരമൊഴി ആൻഡ്രോയ്ഡ് അപ്ലിക്കേഷൻ ഗൂഗ്‌ൾ പ്ലേയിൽ( ആൻഡ്രോയ്ഡ് മാർക്കറ്റ് എന്നു പഴയ പേരു്) നിന്ന് സൗജന്യമായി ഡൗൺലോഡ് ചെയ്തെടുക്കാം. (ഇവിടെ കാണുന്ന ക്യു.ആർ. കോഡ് സ്കാൻ ചെയ്തെടുത്തും അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്തെടുക്കാം)

[ ചിത്രങ്ങൾ ക്ലിക്ക് ചെയ്താൽ അവ വലുതായി കാണുന്നതാണ്.  ]

പടി 1:

ചിത്രം 1

 

ഈ അപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്തു കഴിഞ്ഞാൽ Home -> Settings -> Language & keyboard എന്നവിടെപ്പോയാൽ അവിടെ  Varamozhi Transliteration എന്നതിനു നേരെ ഒരു ചെക്ക്ബോക്സ് കാണാം. അത് എനേബിൾ ചെയ്യുക.(ചിത്രം 1)

 

 

ചിത്രം 2

പടി 2:

ഏതു ഇൻപുട്ട് ബോക്സിലാണോ മലയാളം ടൈപ്പ് ചെയ്യേണ്ടത് അവിടെ കുറച്ചു അധികനേരം അമർത്തിയാൽ (Long press) വരുന്ന മെനുവിൽ നിന്ന് Input Method എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക. തുടർന്ന് വരുന്നമെനുവിൽ നിന്ന് Varamozhi Transliteration തെരഞ്ഞെടുക്കുക.

പടി 3:

ഇൻപുട്ട് രീതി വരമൊഴിയാക്കിയാൽ വരമൊഴി കീബോർഡ് കാണിക്കും. അതിൽ naaraayam എന്നെഴുതിയാൽ കീബോർഡിനു തൊട്ടു മുകളിലായി നാരായം എന്നു മലയാളത്തിൽ കാണും(ശ്രദ്ധിക്കുക:നിങ്ങളുടെ ആൻഡ്രോയ്ഡ് ഫോണിൽ മലയാളം ഫോണ്ടുകൾ ഇൻസ്റ്റാൾ ചെയ്തിട്ടില്ലെങ്കിൽ മലയാളത്തിനു പകരം ചതുരക്കട്ടകളായിരിക്കും കാണുക. പക്ഷെ ഇത് നിങ്ങൾ മേസേജായി അയക്കുകയാണെങ്കിൽ സ്വീകർത്താവിന്റെ ഫോണിൽ മലയാളം സപ്പോർട്ടുണ്ടെങ്കിൽ അയച്ച മെസേജ് വ്യക്തമായി കാണിക്കും. ആൻഡ്രോയ്ഡിൽ മലയാളം സജ്ജമാക്കുന്നതിനെക്കുറിച്ചറിയാൻ മുൻപെഴുതിയ പോസ്റ്റ് കാണുമല്ലോ!  ) .

ഇതൊന്ന് തൊട്ടാൽ മംഗ്ലീഷിലെഴുതിയത് മലയാളത്തിലായിട്ടുണ്ടാകും. (ചിത്രം 3, കാണുക).

ചിത്രം 3

ഇത് വീണ്ടും മംഗ്ലീഷിലാക്കണമെങ്കിൽ കീബോർഡിനു തൊട്ടു മുകളിൽ ഞെക്കിയാൽ മതി.

ആൻഡ്രോയ്ഡ് സ്ക്രീനിലെ എതു ഇൻപുട്ട് ബോക്സിലും ഈ രീതി ഉപയോഗിച്ച് മലയാളത്തിലെഴുതുവൻ സാധിക്കും. അതായത് മലയാളത്തിൽ മെസേജയക്കണമെങ്കിലും, ഇമെയിൽ അയക്കണമെങ്കിലും, ഗൂഗ്‌ൾ ടോക്കിൽ ചാറ്റ് ചെയ്യണമെങ്കിലും,ഫേസ്ബുക്കിൽ മലയാളത്തിൽ സ്റ്റാറ്റസ് അപ്ഡേറ്റുകൾ നടത്തണമെങ്കിലും വരമൊഴി അപ്ലിക്കേഷൻ ഉപയോഗിക്കാം.

 

ചിത്രം 4

ഇതല്ലാതെ വരമൊഴി അപ്ലിക്കേഷൻ തുറന്നും മലയാളത്തിലെഴുതാൻ ഇതുപയോഗിക്കാവുന്നതാണ്. അതിനായി അപ്ലിക്കേഷനിൽ പോയി വരമൊഴി ട്രാൻസ്ലറ്ററേഷൻ എന്ന അപ്ലിക്കേഷൻ തുറന്ന്, കാണുന്ന ഇൻപുട്ട് ബോക്സിൽ മംഗ്ലീഷിലെഴുതിയാൽ അതിനു തൊട്ടു മുകളിൽ മലയാളം കാണാവുന്നതാണ്. അത് Copy എന്ന ബട്ടണുപയോഗിച്ച് കോപ്പി ചെയ്തെടുക്കുകയോ Share എന്ന ഓപ്ഷനുപയോഗിച്ച് ഫേസ്ബുക്കിലോ മറ്റോ പങ്കുവെക്കുകയോ ചെയ്യാം.

 

 

Share Button

Anoop

37 Comments

 1. മലയാളത്തിനായി മലയാളികൾ നിർമ്മിച്ച ആപ്ലിക്കേഷൻ എന്നൊരു ഗുണം ‘വരമൊഴി’ക്ക് ഉണ്ട്.

 2. വരമൊഴിയിൽ കണ്ട രണ്ട് പിഴവുകൾ (സാംസങ്ങ് ഗാലക്സി പോപ് – GT S5570 ; ആൻഡ്രോയ്ഡ് 2.2 ഫ്രോയോ), ജീസ്‌മോന്റെ ശ്രദ്ധയിൽപ്പെടുത്താൻ ഇവിടെ കുറിക്കുന്നു.

  1, ഒരിക്കൽ വരമൊഴി ഇനേബിൾ ചെയ്ത ശേഷം ഫോൺ സ്വിച്ചോഫ് ചെയ്ത് റീസ്റ്റാർട്ട് ചെയ്യുമ്പോൾ വരമൊഴി ഡിസേബിൾ ആയിരിക്കും. ഫോണിന്റെ സ്വതേയുള്ള കീബോഡ് വിന്യാസമായിരിക്കും അപ്പോൾ സജീവമായിരിക്കുന്നത്. (എനിക്ക് സാംസങ്ങ് കീപ്പാഡ്) വീണ്ടും വരമൊഴി സെറ്റിങ്ങ്സിലെത്തി ഇനേബിൾ ചെയ്യേണ്ടത് വല്ലാത്ത മടുപ്പുണ്ടാക്കുന്നു.

  2, എഴുത്തുകളരികൾ ഒന്നും തുറന്നില്ലെങ്കിൽ പോലും വരമൊഴിയുടെ ലിപ്യന്തരണം കാണിക്കുന്ന വെള്ള ഫലകം ചിലപ്പോൾ താഴെയായി കാണിക്കുന്നു. ഇതിൽ മിക്കപ്പോഴും nullnull എന്നതിന്റെ ലിപ്യന്തരണമായ ‘നുല്ല്നുല്ല്’ എന്ന് കാണിക്കുന്നുണ്ടായിരിക്കും.

  ഈ തകരാറുകൾക്കൊപ്പം മുൻപ് സൂചിപ്പിച്ച mp3, wp-admin എന്നിവയുടെ പ്രശ്നങ്ങളും പരിഹരിക്കും എന്ന പ്രതീക്ഷയോടെ,
  ആശംസകളോടെ,
  അഖിലൻ

  • ഫോൺ: സാംസങ് വൈ
   കൂടാതെ, നാരായം എന്ന് ചാറ്റ് ടെക്സ്റ്റ് ഏരിയയിൽ ചേർക്കണമെങ്കിൽ ‘നാരായം’ എന്ന വാക്കിന്റെ മുകളിൽ തന്നെ ഞെക്കണം, ആ വരിയിൽ എവിടെയെങ്കിലും ഞെക്കിയാൽ മതിയായിരുന്നെങ്കിൽ കൊള്ളാമായിരുന്നു…. :)

   • ആതും പരിഹരിക്കാൻ ശ്രമിക്കാം

 3. നിലവിലുള്ള പ്രശ്നങ്ങൾ ചൂണ്ടി കാണിച്ചതിനു വളരെ നന്ദി. എത്രയും വേഗം പരിഹരിക്കാന് ശ്രമിക്കാം.

  ജീസ്മോൻ

 4. കുറച്ച് പ്രശ്നങ്ങൾ അനുഭവപ്പെട്ടു…

  ഫോൺ: സാംസങ് ഗാലക്സി വൈ
  ഓഎസ്: ആൻഡ്രോയിഡ് 2.3.6

  1. ഗൂഗിൾ ടോക്കിൽ മലയാളത്തിൽ ചാറ്റ് ചെയ്യുമ്പോൾ ഒരു മെസേജ് അയച്ചശേഷം(മലയാളം) വീണ്ടും എഡിറ്ററിൽ ടാപ് ചെയ്യുമ്പോൾ മുന്നേ ടൈപ്പ് ചെയ്ത മംഗ്ലീഷ് അവിടെത്തന്നെ കിടക്കും, അത് മുഴുവൻ ഡിലീറ്റ് ചെയ്താൽ മാത്രമേ പുതിയ വാചകം മലയാളീകരിക്കാനാകൂ..!!
  2. കീബോർഡ് മലയാളമാക്കി, ഹോം സ്ക്രീനിൽ പോയാൽ ‘നുല്ല്’ എന്ന് കാണാം.. ഇത് ‘null’ എന്നതിന്റെ മലയാളമായിരിക്കാം 😉

  ഒരു നിർദ്ദേശം: മലയാളവും, ഇംഗ്ലീഷും ഒരുമിച്ച് ടൈപ്പ് ചെയ്യാനുള്ള സൗകര്യമുണ്ടെങ്കിൽ നന്നായേനെ 😉

 5. സിബുവിന്റെ വരമൊഴിയിൽ മലയാളം ടൈപ്പാനുള്ള വിദ്യ തന്നെ ഇവിടെയും പ്രയോഗിക്കാം. ടൈപ്പണ്ട ഇംഗ്ലീഷ് വാക്കുകൾ രണ്ട് ബ്രേസസിനുള്ളിൽ ആക്കിയാൽ മതി. ഉദാ: {{narayam}}

  • അഖിലൻ, നന്ദി…

   പക്ഷേ ഒരു പ്രശ്നം ഫീൽ ചെയ്തു…

   ഏതെങ്കിലും മലയാളം വാക്ക് ” അല്ലെങ്കിൽ “” നുള്ളിൽ കൊടുത്താൽ ആ വാക്ക് മായ്ക്കപ്പെടുന്നു…. എന്തെങ്കിലും ഹാക്കുണ്ടോ?

   • നിലവിൽ വരമൊഴിയിൽ അനുഭവപ്പെടുന്ന കാര്യമായ ഒരു പിഴവാണിത്. ഒരു വാക്കെഴുതിയ ശേഷം അക്കങ്ങൾ, ചിഹ്നങ്ങളിൽ ചിലത്(#, *, “) അടിച്ചാൽ തൊട്ടുമുൻപെഴുതിയ വാക്കുകൾ നഷ്ടമാകും. പക്ഷേ ചില ചിഹ്നങ്ങൾക്ക് (ഉദ: @) ഈ പ്രശ്നം അനുഭവപ്പെടുന്നില്ല. ഇതിനൊരു പ്രതിവിധി (ഹാക്കെന്നു പറയാൻ പറ്റില്ല :)) വാക്കെഴുതിയ ശേഷം ഒരു സ്പേസ് അടിക്കുക. ശേഷം ബാക്‌സ്പേസ് അടിച്ച് ഇപ്പോൾ നിർമ്മിച്ച സ്പേസ് ഡിലീറ്റുക. ഇനി വേണ്ട ചിഹ്നമോ അക്കമോ ഇടുക. എനിക്ക് വ്യത്യാസം അനുഭവപ്പെടുന്നുണ്ട്.

 6. Its not working in my sony xperia U :(

  Application work avunund..but browseril kerumbozho or malayalam font copy cheyumbozho just box mathram varunnu..! :(

  • I am also facing the same problem..
   Not able to select input method by long press..:(

   • Ajish, Have you done these steps?

    ഈ അപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്തു കഴിഞ്ഞാൽ Home -> Settings -> Language & keyboard എന്നവിടെപ്പോയാൽ അവിടെ Varamozhi Transliteration എന്നതിനു നേരെ ഒരു ചെക്ക്ബോക്സ് കാണാം. അത് എനേബിൾ ചെയ്യുക

 7. പ്രിയ ജീസ്മോൻ, വളരെ നന്ദിയുണ്ട്‌ ഇത്രയും പ്രയോജനകരമായ ഒരു ആപ്പ്ലിക്കേഷൻ നിർമ്മിചു നൽകിയതിനു. മലയാളികൾക്കു തീർത്തും അഭിമാനിക്കാം. ഇനി എന്റെ പ്രശ്നം, ചില്ലക്ഷരങ്ങൾക്കു പകരം ബോക്സ്‌ കാണുന്നു. കൂടാതെ ടൈപ്‌ ചെയ്യുമ്പോൾ നല്ല മലയാളം കാണുന്നെങ്കിലും കൺ വർട്‌ ചെയ്യുമ്പോൾ ചിഹ്നങ്ങൾ വാക്കുകൾക്ക്‌ ശേഷം വരുന്നു. പരിഹാരം അറിയിക്കുമോ? അഭിനന്ദനങ്ങളോടെ, ഹരി.

 8. ആൻഡ്രോയ്ഡിൽ മലയാളം യുന്നി കോഡ് ഇനേബിള്‍ ചെയ്യാന്‍ എന്താണ് ചെയ്യേണ്ടത്?

  മലയാളത്തിലുള്ള ഫയ്സ്ബൂക്ക് സൈറ്റ് തുറക്കുമ്പോള്‍ മലയാളത്തില്‍ കാണുന്നതിനു പകരം ചതുര കട്ടകള്‍ മാത്രമാണ് കാണുന്നത്

  • Gijo,

   ഈ പോസ്റ്റിൽ താങ്കളുടെ സംശയത്തിനുള്ള ഉത്തരമുണ്ട്. https://narayam.in/read-malayalam-in-android/

   കൗമുദി ഫോണ്ടാണ് പുതിയതും, മെച്ചപ്പെട്ടതും.

 9. My suggestion is to try to develop an android app to convert scribbling to handwriting in Malayalam. When it is possible to write directly on to a screen on an android device for anyone knowing Malayalam, it should convert into text so that it can be sent to any unicode enabled device. Writing in Manglish is time consuming on an android device and doesn’t often produce the desired output.

  regards,

  Raj Mohan

 10. how we can install malayalam font @ android?how we can read malayalam font @ android?

 11. ഒരു പ്രശ്നം അനുഭവപ്പെട്ടത് എഴുതാനുള്ളത് മുഴുവന്‍ ഒറ്റയടിക്ക് ടൈപ്പ് ചെയ്ത ശേഷമേ ഇന്‍പുട്ട് ചെയ്യാന്‍ കഴിയൂ എന്നുള്ള ഒരു പ്രശനം പരിഹരിച്ചാല്‍ നന്നായിരുന്നു. അതായതു ഓരോ വേര്‍ഡ്‌ ടൈപ്പു ചെയ്തു അത് ഇന്‍പുട്ട് ചെയ്ത ശേഷം അടുത്ത വേര്‍ഡ്‌ ടൈപ്പ് ചെയ്യാനുള്ള രീതി ആയിരുന്നെങ്കില്‍ കൂടുതല്‍ നന്നായിരുന്നു

 12. I have a new NokiaX android phone, But i cannot read malayalam fonts in facebook. its coming like squares….
  Newshunt application is working properly
  somebody help plssssss

 13. Pl.send me varamozhi for the usage in my mobile.it is vary helpful

 14. Can anybody tell the key shortcut for malayalam letter ‘Dha'(which is used in the word ‘radham’ and ‘thalasthanam’???

  • ഥ എന്നു കിട്ടാൻ thha എന്നെഴുതിയാൽ മതി. എല്ലാ അക്ഷരങ്ങളും എഴുതേണ്ടതെങ്ങനെ എന്നറിയാൻ ഈ ചിത്രം കാണൂ. http://varamozhi.wikia.com/wiki/File:Lipi.png

 15. I mean, short cut keys for malayalam letter ‘dha’
  For varamozhi android app..

Leave a Reply

Your email address will not be published. Required fields are marked *