വരമൊഴി ഐഫോണിലും | Varamozhi on Iphone

 

Varamozhi IOS Logoജീസ്മോൻ ജേക്കബ് നിർമ്മിച്ച ആൻഡ്രോയ്ഡിനായുള്ള വരമൊഴി കീബോഡിനെ നാരായം മുൻപ് പരിചയപ്പെടുത്തിയിരുന്നല്ലോ. ഇത് ഐഫോണിലും ലഭ്യമായിരുന്നെങ്കിലും ആപ്ലിക്കേഷനിൽ നിന്നും കോപ്പി/പേസ്റ്റ് ചെയ്യുക എന്നത് ഉപയോക്താക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. ആപ്പിൾ iOS 8 മുതൽ കസ്റ്റം കീബോഡ് ഉപയോഗിക്കാൻ അനുവദിച്ചതിനാൽ വരമൊഴി ഒരു കസ്റ്റം കീബോഡായി ലഭ്യമാക്കിയിട്ടുണ്ട്. ഐഫോണിന്റെ സ്വതേയുള്ള കീബോഡിനോട് സമാനമായ Tasty Imitation Keyboard ലേഔട് ഉപയോഗിച്ചാണ് വരമൊഴി നിർമ്മിച്ചിരിക്കുന്നത്. ഈ ഉദ്യമത്തിൽ ജീസ്‌മോനൊപ്പം ജിജോ പുലിക്കോട്ടിലും പങ്കാളിയായിട്ടുണ്ട്. ഗ്നു ജി.പി.എലിൽ ലഭ്യമായ ഈ സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ സോഴ്സ്കോഡ് ഗിറ്റ്‌ഹബിൽ ലഭ്യമാണ്.

ക്രമീകരണം

Varamozhi iphone qr

1) ഐട്യൂൺസ് സ്റ്റോറിൽ നിന്നും ഈ ലിങ്കിൽ പോയി ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുക. ( താഴെക്കാണുന്ന ക്യു ആർ കോഡ് സ്കാൻ ചെയ്താലും ഐട്യൂൺസ് സ്റ്റൊറിലെത്താം. )

 

 

 

Device Settings IOS

2) ഹോം സ്ക്രീനിൽ നിന്നും Settings ആപ്പ് തുറക്കുക.

 

 

 

Varamozhi in Keyboard Settings

3) General -> Keyboard -> Keyboards -> New Keyboard എന്ന വിധത്തിൽ കീബോഡ് സെറ്റിങ്ങ്സിൽ എത്തുക.

 

4) THIRD-PARTY KEYBOARDS എന്നതിൽ നിന്നും ‘Varamozhi’ തിരഞ്ഞെടുക്കുക. (ഓപ്ഷണൽ: വരമൊഴി എന്നതിൽ ക്ലിക്ക് ചെയ്ത് ഫുൾ ആക്സസ് അനുവദിക്കുക.

 

ഉപയോഗം

Varamozhi Settings Globe

1) ഏതെങ്കിലും ഒരു ടെക്സ്റ്റ് എഡിറ്റർ തുറക്കുക. ഉദാ: മെസ്സേജിങ്ങ്

 

 

 

2) കീബോഡിലെ ഗ്ലോബ് കീയിൽ അമർത്തിപ്പിടിച്ചാൽ ലഭിക്കുന്ന പോപ്പപ്പിൽ നിന്നും മലയാളം തിരഞ്ഞെടുക്കുക.

Varamozhi Language Switch

 

3) ശേഷം കീബോഡ് ഉപയോഗിച്ച് ടൈപ്പ് ചെയ്യാം. മംഗ്ലീഷ് (ലിപ്യന്തരണമാണ് ഊപയോഗിക്കേണ്ടത്)

4) തിരികെ ഇംഗ്ലീഷിലേക്ക് മടങ്ങാൻ വീണ്ടും ഗ്ലോബ് കീ ഉപയോഗിക്കാവുന്നതാണ്.

 

 

Narayam Varamozhi

മൊഴി ടൈപ്പിങ്ങ് കോമ്പിനേഷനെക്കുറിച്ച് കൂടുതലറിയാൻ ഈ പേജ് കാണുക.
ആപ്ലിക്കേഷനെപ്പറ്റിയുള്ള സംശയങ്ങൾ / പിശകുകൾ ഇവിടെ കമന്റായോ ഗിറ്റ്‌ഹബിൽ ഇഷ്യൂ ആയോ ചേർക്കുമല്ലോ.

Share Button

Akhilan

2 Comments

  1. I am using varamozhy in iOs for a long period and glad that never faced such an inconvenience:D

Leave a Reply

Your email address will not be published. Required fields are marked *