ആൻഡ്രോയ്ഡിൽ മലയാളം എഴുതാൻ | Write Malayalam in Android

ആൻഡ്രോയ്ഡിൽ മലയാളം വായിക്കാൻ സജ്ജമാക്കുന്ന വിധം തൊട്ടുമുൻപിലത്തെ പോസ്റ്റിൽ വായിച്ചുവല്ലോ. ഇനി ആൻഡ്രോയ്ഡിനെക്കൊണ്ട് മലയാളം എഴുതിക്കുന്ന വിധം നോക്കാം.
ഇതിനായി  ‘MultiLing Keyboard‘  എന്ന ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യേണ്ടതുണ്ട്. ഐ. എം. ഇ.-യെ നിയന്ത്രിക്കാൻ കഴിവുള്ള ഈ എ.പി.കെ. ആപ്ലിക്കേഷൻ ആൻഡ്രോയിഡ് മാർക്കറ്റിൽ ലഭ്യമാണ്. മാർക്കറ്റ് ആപ്ലിക്കേഷനുപയോഗിച്ച് തിരഞ്ഞോ ഈ കണ്ണി മുഖാന്തരം ഡൗൺലോഡ് ചെയ്തോ ആപ്പ് ഡിവൈസിൽ സന്നിവേശിപ്പിക്കുക. (ആപ്ലിക്കേഷൻ സൗജന്യമാണ്) ശേഷം,

പടി 1:
മെനുവിലെത്തി ‘MultiLing Keyboard‘ എന്ന ആപ്ലിക്കേഷൻ തുറക്കുക

 

 

 

പടി 2:

തൊട്ടടുത്ത താളിൽ വരുന്നതിൽ മുകളിൽ കാണുന്ന ‘Enable MultiLing‘ എന്നത് ക്ലിക്ക് ചെയ്ത് വരുന്ന പേജിലെ ‘MultiLing Keyboard‘ എന്നത് സജീവമാക്കാനുള്ള ചെക്ക്‌ബോക്സ് ടിക്ക് ചെയ്യുക

 

 

 

 

 

പടി 3:
Switch IME to MultiLing‘ എന്നതിൽ ക്ലിക്ക് ചെയ്യുമ്പോൾ വരുന്ന ‘Select Input Method‘ എന്നതിൽ ‘MultiLing Keyboard‘ തിരഞ്ഞെടുക്കുക.

 

 

പടി 4:
Enable Languages‘ എന്നതിൽ ക്ലിക്ക് ചെയ്ത് (‘Download Plugins’ എന്നത് നിർബന്ധമില്ല. വേഡ് പ്രഡിക്ഷനാവശ്യമായ നിഘണ്ടുവാണ് അവിടെ നൽകിയിരിക്കുന്നത്) അതിൽ നിന്നും ‘മലയാളം‘ എന്നത് കണ്ടെത്തി ചെക്ക് ചെയ്യുക. (സ്വതേ ‘English’ എന്നതിൽ ചെക്ക് ചെയ്തിട്ടുണ്ടാവും അല്ലാത്തപക്ഷം അതും ചെക്ക് ചെയ്യുക) ബാക്കിയെല്ലാ ഭാഷകളും അൺചെക്ക് ചെയ്യുക.

പടി 5:
ഏതെങ്കിലും ഒരു എഴുത്തുപെട്ടി (ഉദാ: മെസ്സേജിങ്ങ് സ്പേസ്) തുറക്കുക. ഇപ്പോൾ പുതിയൊരു കീബോഡ് സ്കീം ആയിരിക്കും വന്നിരിക്കുന്നത്. ഇതിൽ മലയാളവും കാണും. ഭാഷകൾ സ്വിച്ച് ചെയ്യുവാൻ സ്പേസ് കീയിൽ അമർത്തിക്കൊണ്ട് ഇടത്തേക്കും വലത്തേക്കും ഡ്രാഗ് ചെയ്താൽ മതി. ഇതിൻ പ്രകാരം അധികം അധ്വാനിക്കാതെ തന്നെ ഐ. എം. ഈ. ഭാഷകൾ മാറാൻ കഴിയുന്നതാണ്. ഒട്ട് മിക്ക ഇന്ത്യൻ ഭാഷകളും (ആകെ നൂറിലധികം) ഈ സ്കീമിൽ ലഭ്യമാണ്. കൂടുതൽ ഭാഷകൾ സജീവമാക്കാൻ ‘Enable Languages‘ എന്നതിലെത്തി വേണ്ടവ ചെക്ക് ചെയ്താൽ മതിയാകും (പടി 4 കാണുക) അല്ലെങ്കിൽ Settings > Language and Keyboard > MultiLing Keyboard settings > Languages എന്ന പാതയിൽ സഞ്ചരിക്കുക.

 

 

 

 

 

ഇൻസ്ക്രിപ്റ്റ് (ഇൻഡിക് സ്ക്രിപ്റ്റിങ്ങ് സ്കീം) കീബോഡ് വിന്യാസത്തിന് സമാനമായാണ് മൾട്ടിലിംഗ് കീബോഡിൽ മലയാളം അക്ഷരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ഇതിനാൽ ഇതറിയാവുന്നവർക്ക് ടൈപ്പിങ്ങ് എളുപ്പമാകും. (ലിപ്യന്തരണം ഉപയോഗിക്കുന്നവർ ആദ്യം കുറച്ച് വെള്ളം കുടിക്കുമെന്ന് സാരം) മലയാളം  പിന്തുണയ്ക്കാത്ത ചില ഫോണുകളിൽ MyScript ഇൻസ്റ്റാളേണ്ടതായി വന്നേക്കാം..

പ്രശ്നങ്ങൾ:

 1. നിലവിൽ ചില്ലക്ഷരങ്ങൾ പിന്തുണയ്ക്കുന്നില്ല. ഇതിനെ വ്യഞ്ജനത്തിന്റെ ബീജമായി എഴുതേണ്ടി വരും. ( ഉദാ: ൽ =ല് , ൺ = ണ് , ർ = റ് , ൾ = ള് , ൻ = ന് )
 2. കൂട്ടക്ഷരങ്ങളെ രണ്ട് വ്യഞ്ജനങ്ങൾ ചേർത്ത് എഴുതേണ്ടി വരുന്നതിനാൽ തുടക്കക്കാർക്ക് അല്പം ബുദ്ധിമുട്ട് തോന്നാം. (ഉദാ: ക്വ = ക് + വ, ക്ര = ക് + ര, ങ്ക = ങ് + ക, ണ്ട = ണ് + ട, മ്പ = മ് + പ, റ്റ = റ് + റ എന്നിങ്ങനെ)

ആൻഡ്രോയ്ഡ് ചന്തയിൽ നിന്നും ലഭ്യമായ ആപ്ലിക്കേഷനായതിനാൽ ഒട്ടെല്ലാത്തരം ഫോണുകളിലും പിന്തുണയ്ക്കുമെന്നും മറ്റ് പിഴവുകളൊന്നും കാണിക്കുകയില്ലെന്നും പ്രതീക്ഷിക്കുന്നു.

 

Share Button

Akhilan

35 Comments

  • Myscript (അടുത്തിടെ പേരുമാറ്റി MyAlpha എന്നായി മാറി) ഒരു ആൻഡ്രോയ്ഡ് ആപ്ലിക്കേഷനാണ്. ഇത് ഒരു എഡിറ്ററായി വർത്തിച്ച് ഫോണ്ടുകളെ റെന്റർ ചെയ്യാൻ സഹായിക്കും
   കണ്ണി ഇവിടെ
   https://market.android.com/details?id=kl.myscript

 1. വളരെ നല്ലത്. ഞാ൯ ഉയോഗിച്ചു.
  :

 2. ഈ ലിങ്കില്‍ ( http://is.gd/vCmHIe ) ആൻഡ്രോയഡിന്റെ ഡിഫോള്‍ട്ട് ബ്രൌസറില്‍ (Or any Java Script Enabled browser) കൂടി പോയാലും മലയാളം എഴുതാം.

 3. Its helpful.. In My galaxy S2 i cud work it well.. But in Gtalk and all, while i’m typing… the malayalam appears properly, and when sending the typed text (press ENTER), it appears in the screen as boxes ! Can u pls help… I have to do something more…?

  Also i installed opera mini to read malayalam from sites… but my default Gmail application and all, displayes malayalam in boxes only… but in opera it works well…

 4. Yes…… Narayam is quite helpful.. Now i can read n write in my S2. Though ചില്ലക്ഷരങ്ങള്‍ still not ok…, it’s better than nothing.. All the applications show Malayalam text well now ! Really thanks…

  • നമസ്കാരം മുഫീദ്,
   ഏത് technical words ആണ് ഇംഗ്ലീഷിലേക്കാക്കേണ്ടതെന്ന് പറയാമോ?

 5. ചില്ലക്ഷരങ്ങളുടെ പ്രശ്നം പരിഹരിച്ചിട്ടുണ്ട്,​ ആറ്റോമിക് ചില്ലും യുണികോഡ് 6.1 പിൻതുണയും സാധ്യമാക്കിയിട്ടുണ്ട് Han Honsoയ്ക്ക് മലയാളത്തിന്റെ എല്ലാ പുതിയ കോഡും ഞാൻ അയച്ചുകൊടുത്തിരുന്നു,​ കൗമുദി ttf ഇട്ടാൽ എല്ലാ മലയാള അക്ഷരങ്ങളും കിട്ടുകയും ചെയ്യും
  https://docs.google.com/folder/d/0B2aTd62_bR8QaUdpMGtKU0FaejQ/edit ഇതാണ് അദ്ദേഹത്തിന്റെ ആപ്ലിക്കേഷൻ പ്രീ റിലീസ് ഗൂഗിൾ ഡ്രൈവ്

  • ഹായ് രാഹുൽ ,നമസ്ക്കാരം

   ഞാൻ ഹോൻസോ മൾടി ലിംഗ് കീബോർഡ് ആണു ഉപയോഗിക്കുന്നത് .ഇപ്പോഴും ചില്ലകഷരവും കൂട്ടക്ഷരവും എങ്ങനെ ആണ് എഴുതുക എന്ന് മനസ്സിലാകുന്നില്ല .അതുപോലെ കൗമുദി ttf എങ്ങനെ ഇൻസ്റ്റോൾ ചെയ്യുമെന്നു അറിയുന്നില്ല .ദയാവായി വിശദീക രിക്കാമോ

 6. i can not write with this software “PRAdhanam” it appears paDHRnam
  like KRAmam (kamram)

  • I also have the same issue, Try malayalam pad from play store, it doesn’t have that issue, but malayalam pad is not actually a keyboard. You have to copy and paste from that.

 7. Excellent..!!!!!!!!!!
  ഒരുപാട് നാളായി ഞാൻ കാത്തിരുന്ന application…

 8. Hello Sir,

  Eniku oru doubt undu. Eniku ente computeril malayalathil type chaithu. Athu text file akki ente andriod fonil akkaan mattumo. Njan facebookil varuna malayalam kavithakal copy chaithu text file akki android yil upload chaithu nokumbol athu aksharangal akee mariyirikunu. Ene onu help chaiyumo chetta

  • പ്രിയ മുഹ്‌സിൻ കക്കത്തറ,

   വായിച്ചതുപ്രകാരം, താങ്കളുടെ ഫോണിൽ മലയാളം വായിക്കാൻ സാധിക്കുന്നില്ല, അതായത്, താങ്കളുടെ ആൻഡ്രോയിഡ് ഫോൺ മലയാളം സപ്പോർട്ട് ചെയ്യുന്നില്ല.

   നാരായത്തിലെ ഈ പോസ്റ്റ് ഉപകാരപ്പെടുമെന്ന് കരുതുന്നു…

 9. മൾടി ലിംഗ് കീബോർഡ് ആണു ഉപയോഗിക്കുന്നത് ജിഞ്ചർബ്രഡാണ്, പുതിയ ലിപിയിലാണ്. നന്നായുപയോഗിക്കുന്നു.
  ഇനി പുതിയ കിറ്റ്കാറ്റ് സോളോ ഫോണിൽ പഴയ ലിപി മീര ഫോണ്ടിലുപയോഗിക്കാനുള്ള വഴിയുണ്ടോ?

  • ഫോൺ റൂട്ട് ചെയ്ത് മീര ഫോണ്ട് നിക്ഷേപിക്കേണ്ടി വരും.

 10. manglishil type cheyyumbol athu automatic ayi malayalathilekk aakunna software vallathumundo

 11. ഞാന്‍ ഉപയോഗിക്കുന്നത് VIVO Y51L മൊബൈല്‍ഫോണ്‍ ആണ് (അന്‍ഡ്രോയിഡ്).ഇതില്‍ കീബോര്‍ഡുപയോഗിച്ചല്ലാതെ സ്ക്രീനില്‍ കൈവരലുകൊണ്ട് മലയാളം എഴുതുവാനുള്ള സംവിധാനം എങ്ങിനെ ഇന്‍സ്റ്റാള്‍ചെയ്യാം.

Leave a Reply

Your email address will not be published. Required fields are marked *